Latest News

കൊവിഡ്: വയനാട്ടില്‍ ചികില്‍സയിലിരുന്ന രണ്ടുപേര്‍ മരിച്ചു

കൊവിഡ്: വയനാട്ടില്‍ ചികില്‍സയിലിരുന്ന രണ്ടുപേര്‍ മരിച്ചു
X

കല്‍പ്പറ്റ: വയനാട്ടില്‍ കൊവിഡ് ചികില്‍സയിലായിരുന്ന രണ്ടു പേര്‍ മരിച്ചു. മീനങ്ങാടി സ്വദേശി പൗലോസ് (72), ബത്തേരി മൂലങ്കാവ് സ്വദേശി ചെമ്പ്ര വീട്ടില്‍ പാര്‍വതി (85) എന്നിവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു.

പൗലോസ് രക്തസമ്മര്‍ദ്ദവും ശ്വാസകോശ രോഗങ്ങളുമായി ഒക്ടോബര്‍ 19 മുതല്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ശ്വാസതടസ്സം കൂടിയതിനെ തുടര്‍ന്ന് ഇരുപത്തിയേഴാം തീയതി ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അന്നുമുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്ന പൗലോസ് 31ന് രാവിലെ മരണപ്പെടുകയായിരുന്നു.

കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 16ന് മുതല്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാര്‍വ്വതിയെ ശ്വാസതടസ്സം കൂടിയതിനെ തുടര്‍ന്ന് 19ന് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അന്നുമുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയും 31 ന് ഉച്ചയോടെ മരണപ്പെടുകയും ചെയ്തു.

Next Story

RELATED STORIES

Share it