Latest News

ദമാമില്‍ മദ്യപാനത്തിനിടയില്‍ സംഘര്‍ഷം: കൊലപാതകക്കേസില്‍ മലയാളിയെ വെറുതേവിട്ടു

ദമാമില്‍ മദ്യപാനത്തിനിടയില്‍ സംഘര്‍ഷം: കൊലപാതകക്കേസില്‍ മലയാളിയെ വെറുതേവിട്ടു
X

ദമാം: തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സന്തോഷിനെ തന്റെ താമസസ്ഥലത്ത് വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നെടുമങ്ങാട് സ്വദേശി സക്കീറിനെ തെളിവുകളുടെ അഭാവത്തില്‍ ദമാം ക്രിമിനല്‍കോടതി വെറുതെ വിട്ടു. സൗദിയിലെ കോ ബാറിനടുത്തുള്ള റാക്കയില്‍ കഴിഞ്ഞ ഏപ്രില്‍ രണ്ട് വ്യാഴാഴ്ച രാത്രിയാണ് സംഭവം. സന്തോഷും സക്കീറും ഒരേ റൂമില്‍ താമസിച്ചിരുന്നവരാണെന്നും മദ്യപിച്ച് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ കയ്യിലുള്ള കത്തിക്കൊണ്ട് സന്തോഷിനെ സക്കീര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നും അതിനിടയില്‍ മറ്റൊരു സുഹൃത്തായ ജിജോക്ക് പരിക്കേറ്റെന്നുമായിരുന്നു പ്രൊസിക്യൂഷന്‍ കേസ്.

സക്കീര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. കുത്തിയത് താനെല്ലന്നും മറ്റൊരാളാണെന്നും ജിജോവിന് പരിക്കേറ്റത് ബോധപൂര്‍വ്വമല്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

'സംഭവസമയം സക്കീര്‍ മദ്യപിച്ചിരുന്നു. പ്രതിയുടെ കയ്യിലുള്ള കത്തി കൊണ്ടാണ് ജിജോവിന് പരിക്കേറ്റത്. അത് ബോധപൂര്‍വമായിരുന്നില്ല. എന്നാല്‍ സന്തോഷിനെ കുത്തിക്കൊലപ്പെടുത്തിയതിന് പ്രൊസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ പര്യാപ്തമല്ല'- കോടതി നിരീക്ഷിച്ചു.

മദ്യപിച്ചതിന് 80 അടിയും ജിജോയെ പരിക്കേല്‍പിച്ചതിന് ഒരു വര്‍ഷം ജയിലും വിധിച്ചു. എന്നാല്‍ കൊലപാതക്കുറ്റം തെളിയിക്കാനാകാത്തതിനാല്‍ ആ കേസില്‍ പ്രതിയെ വെറുതേവിട്ടു.

ദമാം ക്രിമിനല്‍ കോടതിയുടേത് പ്രാഥമിക വിധിയാണ്. അപ്പീല്‍ കോടതിയും സുപ്രിം കോടതിയും വിധി ശരിവെച്ചാല്‍ മാത്രമെ ജയില്‍ മോചനം സാധ്യമാവുകയുള്ളു.വിധിക്കെതിരെ മേല്‍കോടതിയെ സമീപിക്കാന്‍ ദമാം ക്രിമിനല്‍ കോടതി പ്രൊസിക്യൂഷന് ഒരു മാസത്തെ സാവകാശം അനുവദിച്ചു.

പ്രതി ഒരു വര്‍ഷമായി കോബാറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും ആറു മക്കളുമുണ്ട്. ഇപ്പോള്‍ മാസങ്ങളോളമായി ദമാം സെന്‍ട്രല്‍ ജയിലിലാണ്.

Next Story

RELATED STORIES

Share it