Latest News

ദുബയിലെത്തുന്ന യാത്രക്കാര്‍ വിശദമായ കോവിഡ് റിസള്‍ട്ട് ഹാജരാക്കണം

വ്യാഴാഴ്ച മുതല്‍ ദുബയിലെത്തുന്ന എല്ലാ യാത്രക്കാരും വിശദമായിട്ടുള്ള കോവിഡ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ശ്വസനേന്ദ്രിയങ്ങളില്‍ നിന്നും സ്രവം എടുത്ത സമയം മുതല്‍ 48 മണിക്കൂര്‍ സമയ പരിധിയുള്ള റിപ്പോര്‍ട്ടാണ് യാത്രക്കാര്‍ ഹാജരാക്കേണ്ടത്.

ദുബയിലെത്തുന്ന യാത്രക്കാര്‍ വിശദമായ കോവിഡ് റിസള്‍ട്ട്  ഹാജരാക്കണം
X

ദുബയ്. വ്യാഴാഴ്ച മുതല്‍ ദുബയിലെത്തുന്ന എല്ലാ യാത്രക്കാരും വിശദമായിട്ടുള്ള കോവിഡ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ശ്വസനേന്ദ്രിയങ്ങളില്‍ നിന്നും സ്രവം എടുത്ത സമയം മുതല്‍ 48 മണിക്കൂര്‍ സമയ പരിധിയുള്ള റിപ്പോര്‍ട്ടാണ് യാത്രക്കാര്‍ ഹാജരാക്കേണ്ടത്. പുതിയ നിബന്ധന പ്രകാരം സ്രവം എടുക്കുന്ന സമയവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന സമയവും റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കണം. നേരെത്തെ എത്ര സമയം മുന്‍പുള്ള സ്രവം എടുത്താലും റിപ്പോര്‍ട്ട് ചെയ്യുന്ന സമയമാണ് കണക്കാക്കിയിരുന്നത്. യാത്രക്കാര്‍ പുറപ്പെടുന്ന വിമാനത്താവളത്തിനടുത്തുള്ള ലാബോറട്ടറികളിലെ റിപ്പോര്‍ട്ടുകള്‍ മാത്രമായിരിക്കുകയും വേണം. റിപ്പോര്‍ട്ടുകള്‍ ഇംഗ്ലീഷിലോ അറബിയിലോ ആയിരിക്കുകയും വേണം.

Next Story

RELATED STORIES

Share it