Latest News

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം; നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം;  നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്
X

തിരുവനന്തപുരം: നിയമസഭയില്‍ ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രമേയം പാസാക്കണമെന്ന് നിരവധി പേര്‍ ആവിശ്യപ്പെടുന്നതായി സ്പീക്കര്‍ എംബി രാജേഷ്. ഇത് തീര്‍ച്ചയായും പരിഗണിക്കും. കാര്യോപദേശക സമിതിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നിയമസഭ ഏകകണ്‌ഠേന പ്രമേയം പാസാക്കാനാണ് സാധ്യത. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഏക നിലപാടാണ്. അടുത്തയാഴ്ച നിയമസഭ സമ്മേളനത്തില്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് സ്പീക്കര്‍ സൂചിപ്പിച്ചിരിക്കുന്നത്.


Next Story

RELATED STORIES

Share it