- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരുതലായി കെയര്‍ ഹോം പദ്ധതി; രണ്ടാംഘട്ട ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനവും താക്കോല്‍ദാനവും നാളെ
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കരുതലില്‍ കെയര്‍ ഹോം പദ്ധതി വഴി 40 കുടുംബങ്ങള്‍ക്ക് കൂടി സ്വന്തം ഭവനം. കെയര്‍ ഹോം രണ്ടാംഘട്ട ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനവും താക്കോല്‍ദാനവും ഡിസംബര്‍ 6ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സംസ്ഥാന സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍, റവന്യൂമന്ത്രി കെ രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു എന്നിവര്‍ വിശിഷ്ടാതിഥികളും.
സഹകരണ വകുപ്പിന്റെ കെയര്‍ ഹോം രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1.06 ഏക്കര്‍ സ്ഥലത്ത് രണ്ട് ഘട്ടങ്ങളിലായി 4.63 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട സമുച്ഛയങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒരു ബ്ലോക്കില്‍ നാല് വീടുകള്‍ എന്ന രീതിയില്‍ 10 ബ്ലോക്കുകളിലായി 40 വീടുകള്‍. 432 സ്‌ക്വയര്‍ ഫീറ്റുള്ള വീടുകളില്‍ രണ്ട് കിടപ്പുമുറികള്‍, ഒരു ബാത്ത് റൂം, അടുക്കള, ഹാള്‍ എന്നീ സൗകര്യങ്ങളാണ് ഉള്ളത്. കുട്ടികള്‍ക്കായി പൊതു കളിസ്ഥലം, വ്യായാമത്തിനായി ജിം ഏരിയ, കമ്യൂണിറ്റി ഹാള്‍, അഷ്ടദള രൂപത്തിലുള്ള വിശ്രമ കേന്ദ്രം, എല്ലാ വീട്ടിലും ജല ലഭ്യത ഉറപ്പുവരുത്താന്‍ പൊതുവായ കിണര്‍, ബോര്‍വെല്‍, വാട്ടര്‍ ടാങ്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഫ്‌ലാറ്റ് സമുച്ചയങ്ങളിലേക്കായി പൊതുവായ റോഡും പൂന്തോട്ടവുമുണ്ട്.
സംസ്ഥാനത്ത് ഇതുവരെ പ്രളയത്തില്‍ വീടുനഷ്ടപ്പെട്ടവര്‍ക്കായി കെയര്‍ ഹോം ഒന്നാം ഘട്ട പദ്ധതിയിലൂടെ 2000ത്തോളം വീടുകള്‍ സഹകരണ വകുപ്പ് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. ഇതില്‍ 503 വീടുകള്‍ തൃശൂര്‍ ജില്ലയിലാണ്. വീട് നഷ്ടപ്പെട്ടവര്‍ക്കും സ്വന്തമായി വീട് നിര്‍മിക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കുമായാണ് കെയര്‍ ഹോം രണ്ടാം ഘട്ടം വിഭാവനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ആദ്യ കെയര്‍ ഹോം ഫ്‌ളാറ്റ് സമുച്ചയമാണ് പഴയന്നൂരില്‍ തയ്യാറായിരിക്കുന്നത്. 10 മാസം കൊണ്ടാണ് നിര്‍മ്മിതി കേന്ദ്ര കെട്ടിട സമുച്ഛയങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും തയ്യാറാക്കിയത്.
സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് നല്‍കേണ്ട ലാഭവിഹിതവും ഡയറക്ടര്‍മാരുടെ സിറ്റിങ് ഫീസ്, ഓണറേറിയം എന്നിവയും ജിവനക്കാരുടെ ശമ്പളത്തിലെ ഓഹരിയും നീക്കിവെച്ചാണ് സഹകരണ വകുപ്പ് കെയര്‍ ഹോം പദ്ധതിക്കായി ഫണ്ട് സ്വരൂപിക്കുന്നത്. പഴയന്നൂരിലെ 40 വീടുകളില്‍ 5 എണ്ണം പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും ബാക്കി 35 വീടുകള്‍ പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഭവനരഹിതരും ഭൂരഹിതരുമായ ആളുകളുടെ ലൈഫ് മിഷന്‍ തയ്യാറാക്കിയ ലിസ്റ്റില്‍ നിന്ന് കണ്ടെത്തിയവര്‍ക്കുമാണ് നല്‍കുന്നത്.
ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, സഹകരണ സംഘം രജിസ്ട്രാര്‍ പി ബി നൂഹ്്, സഹകരണ വകുപ്പ് ഗവ.സെക്രട്ടറി മിനി ആന്റണി, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കൊച്ചി സ്മാര്‍ട്ട് വിഷന്‍ ലിമിറ്റഡ് സിഇഒ എസ് ഷാനവാസ് ഐഎഎസ്, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ്, പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരന്‍, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ് നായര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
RELATED STORIES
ബിപിഎല്‍ സ്ഥാപക ഉടമ ടിപിജി നമ്പ്യാര്‍ അന്തരിച്ചു
31 Oct 2024 9:17 AM GMTഒറ്റ തന്ത പ്രയോഗം സിനിമയില്‍ പറ്റും ഇത് രാഷ്ട്രീയം; സുരേഷ് ഗോപിക്ക്...
31 Oct 2024 9:01 AM GMTഈരാറ്റുപേട്ട പ്രസ്ക്ലബ് ഉദ്ഘാടനം ശനിയാഴ്ച്ച
31 Oct 2024 8:39 AM GMTമണ്ണുമാന്തി യന്ത്രത്തിനിടയില്‍ തല കുടുങ്ങി; പാലായില്‍ വീട്ടുടമയ്ക്ക്...
31 Oct 2024 7:44 AM GMT'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്; ഞാനത്...
31 Oct 2024 7:38 AM GMTഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMT