- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അക്കാഫ് വളണ്ടിയര്‍ ഗ്രൂപ് അക്കാഫ് അസോസിയേഷനായി സിഡിഎ അംഗീകാരം പുതിയ ഡയറക്ടര്‍ ബോര്‍ഡ് നിലവില്‍ വന്നു. ഓഫീസ് അല്‍നഹ്ദയില്‍ പ്രവര്‍ത്തനമാരംഭിച്ചു പുതിയ ഡയറക്ടര്‍ ബോര്‍ഡ് നിലവില്‍ വന്നു. ഓഫീസ് അല്‍നഹ്ദയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ഓള്‍ കേരള കോളജസ് അലൂംനി ഫോറം (അക്കാഫ്) വളണ്ടിയര്‍ ഗ്രൂപ്പിന് അക്കാഫ് അസോസിയേഷനായി ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി (സിഡിഎ) അംഗീകാരം നല്‍കി. വളണ്ടിയര്‍ ഗ്രൂപ്പായി നാലു വര്‍ഷമായി രാജ്യത്ത് നടത്തിയ സമാനതകളില്ലാത്ത പ്രവര്‍ത്തന മികവിന്റെ അംഗീകാരമാണിതെന്ന് പ്രസിഡന്റ് പോള്‍ ടി.ജോസഫും ജന.സെക്രട്ടറി ദീപു എ.എസും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദുബയ്: ഓള്‍ കേരള കോളജസ് അലൂംനി ഫോറം (അക്കാഫ്) വളണ്ടിയര്‍ ഗ്രൂപ്പിന് അക്കാഫ് അസോസിയേഷനായി ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി (സിഡിഎ) അംഗീകാരം നല്‍കി. വളണ്ടിയര്‍ ഗ്രൂപ്പായി നാലു വര്‍ഷമായി രാജ്യത്ത് നടത്തിയ സമാനതകളില്ലാത്ത പ്രവര്‍ത്തന മികവിന്റെ അംഗീകാരമാണിതെന്ന് പ്രസിഡന്റ് പോള്‍ ടി.ജോസഫും ജന.സെക്രട്ടറി ദീപു എ.എസും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വളണ്ടിയര്‍ ഗ്രൂപ് ഇതു വരെ സിഡിഎയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരികയായിരുന്നു. അക്കാഫ് അസോസിയേഷന്‍ എന്ന പേരില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള കോളജുകളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ യുഎഇയിലെ കൂട്ടായ്മയായി സിഡിഎയുടെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും സാരഥികള്‍ വ്യക്തമാക്കി. അക്കാഫ് അസോസിയേഷന്റെ പുതിയ ഓഫീസ് കഴിഞ്ഞ ദിവസം ഖിസൈസ് അല്‍നഹ്ദയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സിഡിഎ അംഗീകരിച്ച ഭരണഘടന പ്രകാരം ഭരണസമിതിക്ക് രണ്ടു വര്‍ഷത്തെ കാലാവധിയുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെട്ട 10 പേരടങ്ങിയ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാര്‍ ചേര്‍ന്നതാണ് ഭരണ സമിതി. ഡയറക്ടര്‍ ബോര്‍ഡിലെ രണ്ടു പേര്‍ സ്വദേശികളാണ്.
അക്കാഫ് അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് പോള്‍ ടി.ജോസഫ് ആണ്. വൈസ് പ്രസിഡന്റ് വെങ്കിട്ട് മോഹനും ജന.സെക്രട്ടറി ദീപു എ.എസും ട്രഷറര്‍ നൗഷാദ് മുഹമ്മദുമാണ്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഖാലിദ് നവാബ് ദാദ് കോഡാ, ഷഹീന്‍ ദാഹി ഷാംസി ജഹി അല്‍ ബലൂഷി, മുഹമ്മദ് റഫീഖ് പട്ടേല്‍, ഷൈന്‍ ചന്ദ്രസേനന്‍, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, സാനു മാത്യു എന്നിവരാണ്. ഇവരെ അടുത്ത രണ്ടു വര്‍ഷത്തേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അക്കാഫ് അസോസിയേഷന്റെ ആദ്യ ഇവന്റ് 2022 ജനുവരി 28ന് മംസാറില്‍ സംഘടിപ്പിക്കും. മംസാര്‍ ബീച്ചില്‍ 'ഗേറ്റ് ഇന്ത്യാ റണ്‍' എന്ന പരിപാടിയാണ് ഒരുക്കുന്നത്. സംഘടനയിലേക്ക് വരാന്‍ ഒരുക്കമുള്ളവര്‍ക്ക് സ്വാഗതമെന്ന് പോള്‍ ടി.ജോസഫ് പറഞ്ഞു. ഭാവിയില്‍ അസോസിയേഷന് സ്വന്തം ആസ്ഥാനം നിര്‍മിക്കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 500 ദിര്‍ഹമാണ് വാര്‍ഷിക അംഗത്വ ഫീസ്. നിരവധി പരിപാടികളും സംരംഭങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 മുതല്‍ യുഎഇയില്‍ പ്രവര്‍ത്തിച്ചു വരുന്ന കോളജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ അപെക്‌സ് ബോഡിയാണ് അക്കാഫ്. എല്ലാ സംഘടനകളുടെയും പ്രവര്‍ത്തനം സിഡിഎ 2013ല്‍ നിയന്ത്രിച്ചതു പോലെ അക്കാഫിന്റെ പ്രവര്‍ത്തനവും 2013ല്‍ നിരോധിക്കുകയുണ്ടായി. എന്നാല്‍, സിഡിഎക്ക് കീഴില്‍ ഒരു വളണ്ടിയര്‍ ഗ്രൂപ്പായി പ്രവര്‍ത്തിക്കാന്‍ 2017ല്‍ അക്കാഫിന് അനുവാദം ലഭിച്ചു. തുടര്‍ന്ന്, വിവിധ മേഖലകളില്‍ എണ്ണമറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചു. കോവിഡ് 19 തീവ്രമായ സമയങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായികകാന്‍ അക്കാഫ് വളണ്ടിയര്‍ ഗ്രൂപ് മുന്നില്‍ നിന്നു. കോവിഡ് ബാധിതരെ മാറ്റിപ്പാര്‍പ്പിക്കല്‍, അവര്‍ക്ക് മെഡിക്കല്‍ സൗകര്യങ്ങളും ഭക്ഷണ സാധനങ്ങളും എത്തിക്കല്‍, ജോലി നഷ്ടപ്പെട്ട് പ്രയാസപ്പെടുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കി നാട്ടിലെത്തിക്കല്‍ തുടങ്ങി അനേകം കര്‍മ പരിപാടികളാണ് അക്കാഫ് വളണ്ടിയര്‍ ഗ്രൂപ് നിര്‍വഹിച്ചത്. അസോസിയേഷനായി ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അംഗീകാരം ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതിയാണെന്നും ഭരവാഹികള്‍ അവകാശപ്പെട്ടു. യുഎഇയുടെ 50ാം ദേശീയ ദിനമാഘോഷിക്കുന്ന വേളയില്‍ അക്കാഫിന്റെ ഈ അംഗീകാരം അതിന്റെ ഉത്തരവാദിത്തം കൂട്ടുകയാണ്. മുഴുവന്‍ അലൂംനികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് പെറ്റമ്മ നാടിന്റെയും പോറ്റമ്മ നാടിന്റെയും നന്മക്കായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. ഇന്ത്യാ കഌില്‍ സിഡിഎ ഉദ്യോഗസ്ഥന്‍ അഹ്മദ് അല്‍ സആബിയുടെ സാന്നിധ്യത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പോള്‍ ടി.ജോസഫിനൊപ്പം, വെങ്കിട്ട് മോഹന്‍, ദീപു എ.എസ്, നൗഷാദ് മുഹമ്മദ്, ഖാലിദ് നവാബ് ദാദ് കോഡാ, ഷഹീന്‍ ദാഹി ഷാംസി ജഹി അല്‍ ബലൂഷി, മുഹമ്മദ് റഫീഖ് പട്ടേല്‍, ഷൈന്‍ ചന്ദ്രസേനന്‍, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, സാനു മാത്യു എന്നിവര്‍ സംബന്ധിച്ചു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT