Latest News

ദുബയ് കൊല്ലം ജില്ലാ കെഎംസിസി ആംബുലന്‍സ് നല്‍കും

ദുബയ് കൊല്ലം ജില്ലാ കെഎംസിസി സിഎച്ച് മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം നല്‍കുന്ന ആംബുലന്‍സിന്റെ പ്രഖ്യാപനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ദുബയില്‍ നിര്‍വഹിച്ചു.

ദുബയ് കൊല്ലം ജില്ലാ കെഎംസിസി ആംബുലന്‍സ് നല്‍കും
X

ദുബയ്: ദുബയ് കൊല്ലം ജില്ലാ കെഎംസിസി സിഎച്ച് മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം നല്‍കുന്ന ആംബുലന്‍സിന്റെ പ്രഖ്യാപനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ദുബയില്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷെഹീര്‍ പത്തനാപുരം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ അന്‍വര്‍ നഹ മുഖ്യാതിഥിയായിരുന്നു. ദുബയ് കെഎംസിസി സംസ്ഥാന ഭാരവാഹികളായ അഡ്വ. സാജിദ് അബൂബക്കര്‍, കെ.പി.എ സലാം, നിസാമുദ്ദീന്‍ കൊല്ലം, ജില്ലാ ഭാരവാഹി അന്‍സാരി കടയ്ക്കല്‍ പങ്കെടുത്തു.

കേരളത്തിലും യുഎഇയിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൊല്ലം ജില്ലാ കമ്മിറ്റി യുഎഇദുബൈ കെഎംസിസി കമ്മിറ്റികളുടെ സഹകരണത്തോടെ കോവിഡ് രൂക്ഷമായ കാലയളവില്‍ പ്രവാസികള്‍ക്കു വേണ്ടി മൂന്ന് യാത്രാ വിമാനങ്ങള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് ചാര്‍ട്ടര്‍ ചെയ്യുകയും ഭക്ഷണ കിറ്റുകള്‍, മെഡിക്കല്‍ സഹായങ്ങള്‍, സൗജന്യ വിമാന ടിക്കറ്റുകള്‍, കൊല്ലം ജില്ലയില്‍ വൈറ്റ് ഗാര്‍ഡിന് കോവിഡ് പ്രതിരോധ സാമഗ്രികള്‍ എന്നിവ വിതരണം നടത്തുകയും ചെയ്തിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ 27 മഹല്ലുകള്‍ ഉള്‍പ്പെട്ട പത്തനാപുരം താലൂക്ക് മുസ്‌ലിം ജമാഅത്ത് ഫെഡറേഷന് ആംബുലന്‍സ് കൈമാറും.

സമര്‍പ്പണ ചടങ്ങില്‍ മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍സാറുദ്ദീന്‍, ജില്ലാ ജന.സെക്രട്ടറി അഡ്വ. സുല്‍ഫിഖര്‍ സലാം, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആംബുലന്‍സ് പ്രഖ്യാപന ചടങ്ങില്‍ കൊല്ലം ജില്ലാ സെക്രട്ടറി ഹബീബ് മുഹമ്മദ് സ്വാഗതവും ട്രഷറര്‍ സിയാദ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it