Latest News

ബിലീവേഴ്‌സ് ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാന് അമേരിക്കയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്ക്

Believers church President K P Yohannan injured in Accident at America

ബിലീവേഴ്‌സ് ചർച്ച്  അധ്യക്ഷൻ കെ പി യോഹന്നാന് അമേരിക്കയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്ക്
X

ഡാളസ് : ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന് അമേരിക്കയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്ക്.പ്രഭാത നടത്തത്തിനിടെ വാഹനം ഇടിക്കുകയായിരുന്നു. സഭാ വക്താവാണ് അപകട വിവരം അറിയിച്ചത്. അമേരിക്കൻ സമയം രാവിലെ ആറിന് (ഇന്ത്യൻ സമയം വൈകിട്ട് 5.15) ആണ് അപകടം. ഡാളസിലെ ബിലീവേഴ്‌സ് ചർച്ച കോംപൗണ്ടിന് പുറത്തുള്ള റോഡിൽ കൂടി നടക്കവേ അതി വേഗത്തിൽ വന്ന കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടം വരുത്തിയ കാർ പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടൻ എയർലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. സർജറി വിജയകരമായി പൂർത്തിയായതായി ഡോക്ടർമാർ അറിയിച്ചു. നാല് ദിവസം മുമ്പാണ് അദ്ദേഹം കേരളത്തിൽ നിന്നു അമേരിക്കയിലെത്തിയത്.

Next Story

RELATED STORIES

Share it