- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം; അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ജറുസലേം: ഗസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം. ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നുസറാത്ത് അഭയാര്‍ഥി കാംപിലെ അല്‍-ഔദ ആശുപത്രിക്ക് സമീപം റിപോര്ട്ടിങിനിടെയാണ് ആക്രമണം
അല്‍-ഖുദ്സ് ടുഡേ ചാനലിലെ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ സ്ഥിതി ചെയ്യുന്ന അല്‍-ഔദ ഹോസ്പിറ്റലിന് സമീപമുള്ള പരിപാടികള്‍ റിപോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മരണം. ഫാദി ഹസ്സൗന, ഇബ്രാഹിം അല്‍ ഷെയ്ഖ് അലി, മുഹമ്മദ് അല്‍ ലദ, ഫൈസല്‍ അബു അല്‍ കുംസാന്‍, അയ്മന് അല്‍ ജാദി എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഗസക്കെതിരായ യുദ്ധത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് അന്താരാഷ്ട്ര മാധ്യമ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.ഈ മാസമാദ്യം കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് ഇസ്രായേല്‍ ഒരാഴ്ചയ്ക്കിടെ നാല് ഫലസ്തീന് പത്രപ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ അപലപിച്ചിച്ചിരുന്നു. നിരവധി പത്രപ്രവര്‍ത്തകര്‍ക്കാണ് ഇസ്രായേലിന്റെ ആക്രമണത്തില്‍ ജീവന് നഷ്ടടപ്പെട്ടത്. 2023 ഒക്ടോബര്‍ 7 മുതല്‍ ഗസയില്‍ ഇസ്രായേല്‍ യുദ്ധത്തില്‍ കുറഞ്ഞത് 141 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് പറയുന്നു.കൊല്ലപ്പെട്ടവരില്‍ 133 പേര് ഗസയിലെ പലസ്തീന്‍കാരാണ്. 1992മുതലുള്ള ഡാറ്റാ ശേഖരണത്തില്‍ പത്രപ്രവര്‍ത്തകര്‍ നേരിടേണ്ടി വരുന്ന ഏറ്റവും മാരകമായ കാലഘട്ടമാണ് ഇപ്പോള്‍ എന്നും അവര്‍ പറയുന്നു.
ആക്രമണത്തെ അല്‍ ജസീറ അപലപിച്ചു. ഈ മാസം ആദ്യം, ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറ ഫോട്ടോ ജേണലിസ്റ്റ് കൊല്ലപ്പെട്ടു , ആക്രമണത്തില്‍ ഒരു സഹപ്രവര്ത്തകന് കൊല്ലപ്പെട്ടതിന് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇത്.നേരത്തെ ബോംബാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു കുടുംബത്തെ രക്ഷിക്കാനുള്ള സിവില്‍ ഡിഫന്‍സ് ശ്രമം കവര്‍ ചെയ്യുന്നതിനിടെയാണ് അല്‍-ലൂഹ് എന്ന പത്ര പ്രവര്ത്തകന് 'ക്രൂരമായി കൊല്ലപ്പെട്ടതെന്ന് അവര്‍ പറഞ്ഞു.
ഗസയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ അല്‍-ലൂഹ് സുപരിചിതനായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ കവര്‍ ചെയ്യുന്ന ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ സിവില്‍ ഡിഫന്‍സില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നതായും ഗസയിലെ സിഎന്‍എന്റെ സ്ട്രിംഗര്‍ മുഹമ്മദ് അല്‍ സവാല്ഹി പറയുന്നു.
അതേസമയം ഇസ്ലാമിക് ജിഹാദിന്റെ അംഗങ്ങള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയെന്നും ഗസയിലെ ഇത്തരം സംഘങ്ങള്‍ക്കെതിരെ നടപടി തുടരുമെന്നുമാണ് ഇസ്രായേല്‍ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്.
RELATED STORIES
ടി പി അബ്ദുല്ലക്കോയ മദനി കെഎന്‍എം സംസ്ഥാന പ്രസിഡന്റ്; എം മുഹമ്മദ് മദനി ...
26 Dec 2024 6:08 PM GMTലൈംഗിക പീഡനം; ആനകല്ല് സ്കൂളിലെ അധ്യാപകനെതിരേ ശക്തമായ നടപടിയെടുക്കണം:...
26 Dec 2024 6:00 PM GMTമുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് അന്തരിച്ചു
26 Dec 2024 5:51 PM GMTഗസയിലെ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ...
26 Dec 2024 11:28 AM GMTഗസയിലെ കൊടും തണുപ്പില്‍ മരിച്ചു വീണ് കുഞ്ഞുങ്ങള്‍
26 Dec 2024 11:21 AM GMTസംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ക്കെതിരേ ക്രൈസ്തവ സഹോദരങ്ങള്‍ ജാഗ്രത...
26 Dec 2024 10:59 AM GMT