- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനാധിപത്യവിരുദ്ധ നിയമങ്ങളിലൂടെ രാജ്യത്തെ വിഭജിക്കാൻ ബിജെപി ശ്രമിക്കുന്നു: ജോർജ് മുണ്ടക്കയം

തിരുവനന്തപുരം: ജനാധിപത്യ വിരുദ്ധ നിയമങ്ങൾ വഴി രാജ്യത്തെ വിഭജിക്കാനും ഭയചകിതമായ അന്തരീക്ഷ നിർമ്മിതിയുമാണ് സംഘപരിവാർ ഭരണകൂടം ലക്ഷ്യം വയ്ക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ജോർജ് മുണ്ടക്കയം. വഖ്ഫ് ഭേദഗതി ബിൽ അംഗീകരിക്കില്ല, ബിൽ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏജീസ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരസമൂഹത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന വ്യാമോഹംപരാജയപ്പെടുന്നത് യുഎപിഎയിൽ നാം കണ്ടതാണ്. രാജ്യത്തെ ജയിലുകൾനിറഞ്ഞു കഴിഞ്ഞിട്ടും തടങ്കൽ പാളയങ്ങളെ ഭയപ്പെടാത്ത ജനതയിവിടെ പോരാട്ടം തുടരുകയാണ്.
ഇന്ത്യൻ മുസൽമാന്റെ ആത്മാഭിമാനത്തിന്റെ കടയ്ക്കൽ പ്രഹരമേൽപ്പിക്കാൻ ഉദ്ദേശിച്ച് തന്നെയാണ് വഖ്ഫ് നിയമം നിർമിക്കുന്നതെങ്കിലും പാർലമെന്റിലും പുറത്ത് തെരുവിലും മോദി, അമിത്ഷാ ദ്വയങ്ങളെ നിർഭയത്വത്തോടെ നേരിടുന്ന ചിത്രമാണ് ഇന്നിന്റേത്.അത് കൊണ്ട് തന്നെ വഖഫ് ഭേദഗതി ബിൽ കൊണ്ട് സംഘപരിവാർ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ നേടാൻ പോകുന്നില്ല.
സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ മതേതര സമൂഹം ഒന്നാകെ പിന്തുണച്ച് വോട്ട് ചെയ്ത പാർലമെന്റ് അംഗങ്ങളെ അവരുടെ വീടുകളിലേയ്ക്കും ഓഫീസുകളിലേയ്ക്കും മാർച്ച് ചെയ്ത് ഭയപ്പെടുത്തി ഫാഷിസ്റ്റു ഭരണകൂടത്തിന്റെവഖ്ഫ് ബില്ലിനനുകൂലമാക്കാമെന്ന വ്യാമോഹം ബിജെപിക്ക് ഉണ്ടായതെങ്ങിനെയാണ്. പ്രതിപക്ഷ എം പിമാരെ പോലും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലൂടെ ഒപ്പം നിർത്താനാണ് സംഘപരിവാരം ശ്രമിക്കുന്നത്. എല്ലാത്തരം വെല്ലുവിളികളെയും നിർഭയത്വത്തോടെ നേരിടാനുള്ള കരുത്തും ആർജ്ജവവും ഇഛാശക്തിയും രാജ്യത്തെ പൗര ഭൂരിപക്ഷത്തിനുണ്ടെന്ന് ഭരണകൂടം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ശിഹാബുദ്ദീൻ മന്നാനി അധ്യക്ഷത വഹിച്ചു. എസ്ഡി പിഐ സംസ്ഥാന പ്രവർത്തന സമിതിയംഗം അഷ്റഫ് പ്രാവച്ചമ്പലം. ജില്ലാ ജനറൽ സെക്രട്ടറിമാരായ സലിം കരമന, നസീർ കല്ലമ്പലം, സെക്രട്ടറി സിയാദ് തൊളിക്കോട്, ജില്ലാ ട്രഷറർ ഷംസുദ്ദീൻ മണക്കാട്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ നവാസ് തോന്നക്കൽ, നവാസ് ഖാൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷമീർ കന്യാകുളങ്ങര, എൽ നസീമ, ഹസീന സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി
RELATED STORIES
മൂന്നാറിൽ കാർ 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയമർന്നു; അത്ഭുതകരമായി...
13 April 2025 6:49 PM GMTവഖ്ഫ് നിയമം; ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്ന് കയറ്റം: വിസ്ഡം യൂത്ത്
13 April 2025 4:48 PM GMTഅഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്നയാള്‍ ഏറ്റുമുട്ടലില്‍...
13 April 2025 4:47 PM GMTബീവറേജ് ഷോപ്പില്‍ ബാലികയെ ക്യൂവില്‍ നിര്‍ത്തി
13 April 2025 4:38 PM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരെ നടന് വിജയ് സുപ്രിംകോടതിയില്‍
13 April 2025 4:30 PM GMTപോക്സോ കേസ് പ്രതി പാസ്റ്റര്‍ ജോണ്‍ ജെബരാജ് മൂന്നാറില്‍ അറസ്റ്റില്‍
13 April 2025 4:11 PM GMT