Latest News

മോതിരം വിഴുങ്ങിയെന്ന് യുവാവ്; ഡി അഡിക്ഷൻ സെൻ്ററിലേക്ക് കൊണ്ടുപോയ യുവാവ് പുഴയിൽ ചാടി

മോതിരം വിഴുങ്ങിയെന്ന് യുവാവ്; ഡി അഡിക്ഷൻ സെൻ്ററിലേക്ക് കൊണ്ടുപോയ യുവാവ് പുഴയിൽ ചാടി
X

തിരൂർ: വെട്ടം ഡി അഡിക്ഷൻ സെന്ററിൽ ചികിൽസയ്ക്കായി കൊണ്ടു വന്ന യുവാവ് പുഴയിൽ ചാടി. യുവാവിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി.നോർത്ത് പറവൂർ സ്വദേശിയായ 26കാരനാണ് പുഴയിൽച്ചാടിയത്.

ഡി അഡിക്ഷൻ സെൻ്ററിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് യുവാവ് താൻ മോതിരം വിഴുങ്ങിയ കാര്യം പറയുന്നത്. എക്സറേ പരിശോധനയിൽ കാര്യം സ്ഥിരീകരിച്ചു. വിസർജ്യത്തിലൂടെ പുറത്ത് വരുമെന്ന ഡോക്ടറുടെ നിർദേശ പ്രകാരം തിരിച്ച് സെൻ്ററിലേക്ക് വരും വഴി യുവാവ് പുഴയിലേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it