Latest News

കൊവിഡ് 19: ആലപ്പുഴ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നിരവധി നിയന്ത്രണമേഖലകള്‍

കൊവിഡ് 19: ആലപ്പുഴ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നിരവധി നിയന്ത്രണമേഖലകള്‍
X

ആലപ്പുഴ : കൊവിഡ് 19- രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി വയലാർ വാർഡ് 3- ൽ ചാത്തൻചിറ പാലം തുടങ്ങി നാഗംകുളങ്ങര ജംഗ്ഷന് വടക്കോട്ട് അംബേദ്കർ ജംഗ്ഷന് പടിഞ്ഞോട്ട് ചിറക്കൽ പാലം വരെ, വയലാർ വാർഡ്‌ 6- ൽ പനബാറ്റ് കോളനി റോഡിന് തെക്കുവശം കേരളദിത്യപുരം ക്ഷേത്രം വരെ തിരുഹൃദയം പള്ളി ഗണപതിക്കൽ ക്ഷേത്രത്തിന് വടക്കുവശം എഫ്. എച്ച്. സി രാമവർമ്മ സ്കൂളിന് തെക്കുവശം, ചേർത്തല തെക്ക് വാർഡ്‌ 8- ൽ കുമാരപുരം തോടിന് കിഴക്കോട്ട് തേനത്തു കയർ ഫാക്ടറി വരെയും മലയാളം കവല മുതൽ പടിഞ്ഞാറോട്ട് പാവണ്ടട്ട് ജംഗ്ഷൻ വരെയും പാവണ്ടട്ട് ജംഗ്ഷൻ മുതൽ തെക്കോട്ട് സെന്റ് മേരിസ് ചർച്ച് വരെയും ചേർത്തല തെക്ക് വാർഡ് 13, മാവേലിക്കര മുനിസിപ്പാലിറ്റി വാർഡ് 25 ൽ കോളാട്ടുപാലം മുതൽ ലിറ്റിൽ കിംഗ്ഡം സ്കൂൾ വരെയും, തലവടി വാർഡ് 13- ൽ കോടമ്പനാടി പ്രദേശം നാലാങ്കൽപടി മുതൽ വളവുങ്കൽപടി വരെ, കോടത്തുശ്ശേരിപടി മുതൽ അരയുശ്ശേരിപടി വരെയും, ആലപ്പുഴ മുൻസിപ്പാലിറ്റി വാർഡ് 43 ൽ ( സക്കറിയ ബസാർ) ബി കെ യുടെ കിഴക്കു നിന്ന് പടിഞ്ഞാറോട്ടുള്ള ഭാഗം, യാഫി പള്ളിയുടെ തെക്ക് ഭാഗം, പലചരക്ക് കടയുടെ പടിഞ്ഞാറുഭാഗം വരെയുള്ള പ്രദേശങ്ങൾ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങൾ

കാർത്തികപ്പള്ളി വാർഡ് 1, 7, 10, ചേർത്തല തെക്ക് വാർഡ് 21 തുടങ്ങിയ പ്രദേശങ്ങൾ നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി.

Next Story

RELATED STORIES

Share it