Latest News

തൃശൂര്‍ ജില്ലയില്‍ 337 പേര്‍ക്ക് കൂടി കൊവിഡ്, 999 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയില്‍ 337 പേര്‍ക്ക് കൂടി കൊവിഡ്, 999 പേര്‍ രോഗമുക്തരായി
X

തൃശൂര്‍: ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 190 പേരും വീട്ടു നിരീക്ഷണത്തിലുള്ള 4,009 പേരും ചേര്‍ന്ന് 4,536 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്. 999 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,65,252 ആണ്. 6,56,042 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്.

ജില്ലയില്‍ ബുധനാഴ്ച സമ്പര്‍ക്കം വഴി 333 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകരായ 02 പേര്‍ക്കും, ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ജില്ലയില്‍ നിലവില്‍ 08 ക്ലസ്റ്ററുകളാണുള്ളത്. ഇതില്‍ ഹോസ്റ്റലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

7,128 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,964 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2,714 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 2,450 പേര്‍ക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആര്‍/ആര്‍ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 42,79,082 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Next Story

RELATED STORIES

Share it