Latest News

പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 36 വര്‍ഷം തടവും പിഴയും

പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 36 വര്‍ഷം തടവും പിഴയും
X

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയ്ക്ക് 36 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും.

പാലക്കാട് അമ്പലപ്പാറ സ്വദേശി ശശിയാണ് കേസിലെ പ്രതി. പാലക്കാട് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍, ഒരു വര്‍ഷം അധിക തടവ് കൂടി അനുഭവിക്കേണ്ടി വരും.

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പല ദിവസങ്ങളിലായി ഇരുപത്തിയഞ്ചുകാരനായ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

Next Story

RELATED STORIES

Share it