Latest News

ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു
X

കൊല്ലം: ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 42 വയസായിരുന്നു. ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ ഇദ്ദേഹം ഗാനമേള വേദികളിലും പിന്നണി ഗാന രംഗത്തും തിളങ്ങി. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സ്വദേശിയാണ്. പ്രശസ്ത റിയാലിറ്റി ഷോയായാ ബിഗ്ബോസ് കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു സോമദാസ്.

കൊവിഡ് ബാധിച്ച സോമദാസിനെ ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി, ചികില്‍സ തുടങ്ങി. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി. തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഭാര്യയും നാല് പെണ്‍മക്കളും ഉണ്ട്. സംസ്‌കാരം ഇന്ന് പകല്‍ 11.30 ന് ചാത്തന്നൂരിലെ വീട്ടുവളപ്പില്‍ നടക്കും.




Next Story

RELATED STORIES

Share it