Latest News

100 ദിന പരിപാടി: ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആഗസ്ത് 16ന്

100 ദിന പരിപാടി: ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആഗസ്ത് 16ന്
X

തിരുവനന്തപുരം: സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ക്ഷീരവികസന വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആഗസ്ത് 16 ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വിവിധ ക്ഷീരസംഘങ്ങളില്‍ നിര്‍വഹിക്കും. കുഴല്‍മന്ദം ബ്ലോക്കിലെ ചെറുകുളം ക്ഷീരസംഘത്തില്‍ നിര്‍മ്മിച്ച ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം രാവിലെ 9 ന് ചെറുകുളം ക്ഷീരസംഘം ഹാളില്‍ മന്ത്രി നിര്‍വഹിക്കും. പരിപാടിയില്‍ പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനാകും.

ചിറ്റൂര്‍ ബ്ലോക്കിലെ കൊറ്റമംഗലം ക്ഷീരസംഘത്തിലെ ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം രാവിലെ 10.45 നും കിണര്‍പ്പള്ളം ക്ഷീരോല്‍പ്പാദക സംഘത്തില്‍ നിര്‍മ്മിച്ച കാലിത്തീറ്റ ഗോഡൗണ്‍, എഫഌവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, എ.എം.സി.യുണിറ്റ് എന്നിവയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 12 നും മന്ത്രി നിര്‍വഹിക്കും. പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി മുരുകദാസ് അധ്യക്ഷനാകും.

ആലത്തൂര്‍ ബ്ലോക്കിലെ മാടമ്പാറ ക്ഷീരസംഘത്തില്‍ സ്ഥാപിച്ച ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍, 10 കെ.വി സോളാര്‍ പവര്‍ പ്രൊജക്ട് എന്നിവയുടേയും സംഘത്തിന് അനുവദിച്ച ഡയറി നീതി സ്‌റ്റോര്‍, ഓണച്ചന്ത ഉദ്ഘാടനവും വൈകിട്ട് മൂന്നിന് മന്ത്രി നിര്‍വഹിക്കും. ആലത്തൂര്‍ എം.എല്‍.എയുടെ പ്രത്യേകവികസന നിധിയില്‍ നിന്നും 14 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും നടക്കും.

പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ചെയര്‍മാന്‍ അഡ്വ. എന്‍ രാജന്‍, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സഹകാരികള്‍, ക്ഷീരകര്‍ഷകര്‍, ഉദ്യോഗസ്ഥ എന്നിവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it