Latest News

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 11,015 പേര്‍ക്ക് കൊവിഡ്

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 11,015 പേര്‍ക്ക് കൊവിഡ്
X

മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 11,015 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 212 പേര്‍ മരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 6,93,398 ആയി.

സംസ്ഥാനത്തെ ആകെ കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം 1,68,126 ആണ്. 5,02,490 പേര്‍ രോഗമുക്തരായിട്ടുണ്ട്.

അതിനിടയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപനം നടന്ന മുംബൈയില്‍ ഇന്ന് 743 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 1,025 പേരുടെ രോഗം ഭേദമായി. 20 പേര്‍ മരിച്ചു.

ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ മുംബൈയില്‍ മാത്രം 1,37,091 ആയി. അതില്‍ 18,263 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. 1,11,084 പേര്‍ രോഗമുക്തരായി. 7,439 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it