- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
1169 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു: 30 പുതിയ ഹോട്ട് സ്പോട്ടുകള്‍
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,777 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,35,173 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,604 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കൊവിഡ്്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 377 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 38 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ്് 19 സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന തിരുവനന്തപുരം പാറശാല സ്വദേശിനി വിജയലക്ഷ്മിയുടെ (68) മരണം കോവിഡ് 19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 82 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 363 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 113 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 110 പേര്‍ക്കും, എറണാകുളം ജില്ലയിലെ 79 പേര്‍ക്കും, കോട്ടയം ജില്ലയിലെ 70 പേര്‍ക്കും, കൊല്ലം ജില്ലയിലെ 51 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 40 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 39 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 36 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 24 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 23 പേര്‍ക്കും, പത്തനംതിട്ട, വയനാട് ജില്ലകളിലെ 18 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗബാധിതരില്‍ 29 ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ 11, എറണാകുളം ജില്ലയിലെ 7, കണ്ണൂര്‍ ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, വയനാട് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 688 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 168 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 66 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 63 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 30 പേരുടെ വീതവും, പലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 15 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 11,342 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,467 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,777 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,35,173 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,604 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1363 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 30 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ വാഴയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), വാഴക്കാട് (എല്ലാ വാര്‍ഡുകളും), ചേക്കാട് (എല്ലാ വാര്‍ഡുകളും), മുതുവള്ളൂര്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കുഴിമണ്ണ (എല്ലാ വാര്‍ഡുകളും), മൊറയൂര്‍ (എല്ലാ വാര്‍ഡുകളും), ചേലമ്പ്ര (എല്ലാ വാര്‍ഡുകളും), ചെറുകാവ് (എല്ലാ വാര്‍ഡുകളും), ഉള്ളിയേരി (10), കരുവട്ടാര്‍ (4), നാന്‍മണ്ട (7, 14), ചങ്ങരോത്ത് (1, 2, 3, 4), പത്തനംതിട്ട ജില്ലയിലെ കുളനട (13), കോന്നി (എല്ലാ വാര്‍ഡുകളും), അറന്മുള (7, 8, 13), നെടുമ്പ്രം (3, 13), ഇടുക്കി ജില്ലയിലെ രാജകുമാരി (5, 6), കാഞ്ചിയാര്‍ (11, 12), രാജക്കാട് (എല്ലാ വാര്‍ഡുകളും), എറണാകുളം കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (9), ചിറ്റാറ്റുകര (സബ് വാര്‍ഡ് 7, 9), വെങ്ങോല (7), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (എല്ലാ വാര്‍ഡുകളും), തൃക്കോവില്‍വട്ടം (1, 22, 23), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17), കരിമ്പുഴ (17), തൃശൂര്‍ അടാട്ട് (14), കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക (4), തിരുവനന്തപുരം ജില്ലയിലെ വെള്ളറട (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
അതേസമയം 25 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചെറുപുഴ (വാര്‍ഡ് 10), എരുവേശി (2, 7), കൊളച്ചേരി (9, 10), പെരളശേരി (3, 18), ഉളിക്കല്‍ (16), നടുവില്‍ (17), ചെറുകുന്ന് (6), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (6), വടശേരിക്കര (6), അടൂര്‍ മുന്‍സിപ്പാലിറ്റി (2, 3, 13, 14, 15, 16, 17), കോയിപ്രം (17), എഴുമറ്റൂര്‍ (1), മലയാലപ്പുഴ (12), പാലക്കാട് ജില്ലയിലെ ചാലിശേരി (എല്ലാ വാര്‍ഡുകളും), കപ്പൂര്‍ (എല്ലാ വാര്‍ഡുകളും), തിരുമിറ്റിക്കോട് (എല്ലാ വാര്‍ഡുകളും), തൃത്താല (എല്ലാ വാര്‍ഡുകളും), വിളയൂര്‍ (എല്ലാ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ കൊടശേരി (4), ശ്രീനാരായണപുരം (9, 12, 13), മറ്റത്തൂര്‍ (6, 7, 14, 15), കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ (1, 2, 3, 9, 11, 12, 13), കാസര്‍ഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ പാമ്പാടി (18), എറണാകുളം ജില്ലയിലെ നോര്‍ത്ത് പരവൂര്‍ മുന്‍സിപ്പാലിറ്റി (15) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 497 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
RELATED STORIES
ഗസയിലെ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ...
26 Dec 2024 11:28 AM GMTഗസയിലെ കൊടും തണുപ്പില്‍ മരിച്ചു വീണ് കുഞ്ഞുങ്ങള്‍
26 Dec 2024 11:21 AM GMTസംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ക്കെതിരേ ക്രൈസ്തവ സഹോദരങ്ങള്‍ ജാഗ്രത...
26 Dec 2024 10:59 AM GMTകോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്നു പുറത്താക്കാന്‍...
26 Dec 2024 10:44 AM GMTഎം ടി വാസുദേവന്‍ നായര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി...
26 Dec 2024 10:15 AM GMTമകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍...
26 Dec 2024 10:00 AM GMT