- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെലങ്കാനയില്‍ 12 കോൺഗ്രസ് എംഎല്‍എമാര്‍ ടിആര്‍എസ്സിലേക്ക്
119 അംഗങ്ങളുള്ള തെലങ്കാന നിയമസഭയില്‍ കോണ്‍ഗ്രസിന് 19 അംഗങ്ങളാണുള്ളത്. പിസിസി അധ്യക്ഷന്‍ കൂടിയായ ഉത്തം കുമാര്‍ റെഡ്ഡി നല്‍ഗോണ്ടയില്‍ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ രാജി വച്ചു. ഫലത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ അംഗബലം 18. ഇതില്‍ 12 പേരാണ് സ്പീക്കറെ കണ്ട് ഭരണകക്ഷിയുമായി കോൺഗ്രസുമായി ലയിപ്പിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.
ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തെലങ്കാനയിൽ കോൺഗ്രസ് വീണ്ടും നാണക്കേടിലേക്ക്. കോണ്‍ഗ്രസിന്‍റെ 12 എംഎല്‍എമാര്‍ പാര്‍ട്ടിയെ ഭരണകക്ഷിയായ ടിആര്‍എസ്സുമായി ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നല്‍കിയിരിക്കുകയാണിപ്പോൾ.
119 അംഗങ്ങളുള്ള തെലങ്കാന നിയമസഭയില്‍ കോണ്‍ഗ്രസിന് 19 അംഗങ്ങളാണുള്ളത്. പിസിസി അധ്യക്ഷന്‍ കൂടിയായ ഉത്തം കുമാര്‍ റെഡ്ഡി നല്‍ഗോണ്ടയില്‍ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ രാജി വച്ചു. ഫലത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ അംഗബലം 18. ഇതില്‍ 12 പേരാണ് സ്പീക്കറെ കണ്ട് ഭരണകക്ഷിയുമായി കോൺഗ്രസുമായി ലയിപ്പിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.
ഉച്ചയോടെയാണ് 12 എംഎല്‍എമാര്‍ സ്പീക്കര്‍ പി ശ്രീനിവാസ് റെഡ്ഡിയെ കണ്ടത്. ഇതിന് മുമ്പായി തന്ദൂര്‍ കോണ്‍ഗ്രസ് എംഎല്‍എ രോഹിത്ത് റെഡ്ഡി മുഖ്യമന്ത്രിയുടെ മകനും ടിആര്‍എസ്സിന്‍റെ പ്രവര്‍ത്തനാധ്യക്ഷനുമായ കെ ടി രാമറാവുവിനെ കണ്ട് ടിആര്‍എസ്സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ടിആര്‍എസ്സിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തിന്‍റെ ക്ഷേമവും വികസനവും മുന്‍ നിര്‍ത്തി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗന്ദ്ര വെങ്കട രമണ റെഡ്ഡി വ്യക്തമാക്കി. ഇതിനായാണ് സ്പീക്കറെ കണ്ട് നിവേദനം നല്‍കിയത്. ഇത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രിക്കൊപ്പം പ്രവര്‍ത്തിക്കണമെങ്കില്‍ ടിആര്‍എസ്സുമായി ലയിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം ഉയര്‍ന്നുവെന്നും ജി വെങ്കട രമണ റെഡ്ഡി വ്യക്തമാക്കി.
ലയന ആവശ്യം മുന്നോട്ടു വച്ച എംഎല്‍എമാര്‍ക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. ഒരു രാഷ്ട്രീയ കക്ഷിയിലെ മൂന്നില്‍ രണ്ട് അംഗങ്ങളും വേറൊരു പാര്‍ട്ടിയില്‍ ചേരുകയാണെങ്കില്‍ കൂറുമാറ്റ നിരോധനം അനുസരിച്ച് അയോഗ്യത കല്‍പിക്കാനാകില്ലെന്നാണ് നിയമം പറയുന്നത്. കോണ്‍ഗ്രസിനിപ്പോള്‍ 18 അംഗങ്ങളാണുള്ളത്. 12 എന്നത് 18-ന്‍റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനും കൂടുതലാണ്.
പക്ഷേ, സ്പീക്കര്‍ എംഎല്‍എമാരുടെ ആവശ്യം അംഗീകരിച്ചാല്‍ കോണ്‍ഗ്രസിന് നിയമസഭയില്‍ പ്രതിപക്ഷനേതൃപദവി നഷ്ടമാകും. 18ല്‍ 12 പേരും കൊഴിഞ്ഞുപോയതോടെ ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ അംഗസംഖ്യ വെറും ആറായി. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിന് നിയമസഭയില്‍ ഏഴംഗങ്ങളുണ്ട്. ബിജെപിക്ക് ഒന്നും. 119 സീറ്റുകളുള്ള തെലങ്കാന നിയമസഭയില്‍ 88 സീറ്റുകള്‍ നേടിയാണ് കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള ടിആര്‍എസ്സ് വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയത്.
RELATED STORIES
ഇസ്രായേലി സൈനികവാഹനത്തിന് നേരെ ആക്രമണം (വീഡിയോ)
24 Nov 2024 12:44 AM GMTനവീന്‍ ബാബുവിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണമെന്ന് ഹരജി
24 Nov 2024 12:29 AM GMTഅബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMT