Latest News

ഒഡീഷയില്‍ 138 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 2,994

ഒഡീഷയില്‍ 138 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 2,994
X

ഭുവനേശ്വര്‍: കൊവിഡ് രോഗവ്യാപനം ഏറെക്കുറെ പിടിച്ചുനിര്‍ത്തിയ ഒഡീഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 138 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

''ഒഡീഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2,994ആയി. ആകെ ടെസ്റ്റുകളുടെ എണ്ണം 1,79,415ആണ്''- ആരോഗ്യ വകുപ്പ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

ഒഡീഷയില്‍ ഇതുവരെ 1,849 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിലുള്ള രോഗികളുടെ എണ്ണം 1,089.

ആദ്യഘട്ടത്തില്‍ രോഗബാധ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായിരുന്നു ഒഡീഷ. പിന്നീട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ വരാന്‍ തുടങ്ങിയതോടെയാണ് രോഗവ്യാപനം വര്‍ധിച്ചത്.

Next Story

RELATED STORIES

Share it