Latest News

ജോലി വാഗ്ദാനം ചെയ്ത് 17.5 ലക്ഷം തട്ടിയ 19കാരന്‍ അറസ്റ്റില്‍

ജോലി വാഗ്ദാനം ചെയ്ത് 17.5 ലക്ഷം തട്ടിയ 19കാരന്‍ അറസ്റ്റില്‍
X

കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ ജോലി വാഗ്ദാനം ചെയ്തു യുവതിയില്‍നിന്ന് 17.5 ലക്ഷം രൂപ തട്ടി വിദേശത്തേക്കു കടന്ന പത്തൊമ്പതുകാരന്‍ പിടിയില്‍. മലപ്പുറം വള്ളുവങ്ങാട് സ്വദേശി മഞ്ചപ്പള്ളി വീട്ടില്‍ മിദ്‌ലാജിനെയാണ് നല്ലളം പോലിസ് പിടികൂടിയത്. 2023 ഡിസംബറില്‍ കുണ്ടായിതോട് സ്വദേശിനിയായ യുവതിയെ സമൂഹമാധ്യമത്തിലൂടെയാണ് മിദ്‌ലാജ് പരിചയപ്പെട്ടത്. തുടര്‍ന്ന് പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്യുകയും വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം നിക്ഷേപിപ്പിക്കുകയും ടെലിഗ്രാം ലിങ്ക് വഴി ബിറ്റ്‌കോയിന്‍ ട്രേഡിങ് ടാസ്‌ക് നടത്തിക്കുകയും ചെയ്തു. വിവിധ ബാങ്ക് അക്കൗണ്ടിലൂടെ 17,56,828 രൂപയാണ് യുവതിയില്‍നിന്നു മിദ്!ലാജ് തട്ടിയെടുത്തത്. യുവതിയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നറിഞ്ഞ പ്രതി വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വയ്ക്കുകയും നല്ലളം പോലിസില്‍ അറിയിക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it