- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഴക്കെടുതി: 6411 പേരെ മാറ്റിപ്പാര്‍പ്പിച്ചു; 221 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു
ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പുഴയുടെ ഇരു കരകളിലുമുള്ള ആഴുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്
തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്നു സംസ്ഥാനത്ത് ഇതുവരെ 6411 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പുഴയുടെ ഇരു കരകളിലുമുള്ള ആഴുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്.
തൃശൂരില്‍ അഞ്ചു താലൂക്കുകളിലായി തുറന്ന 51 ദുരിതാശ്വാസ ക്യാംപുകളില്‍ ഇതുവരെ 1685 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്ന നടപടികള്‍ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. പത്തനംതിട്ടയില്‍ 43 ക്യാംപുകളിലായി 1017 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയത്ത് 45 ക്യാംപുകളിലായി 1075 ആളുകളെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 43 പേരെയും ആലപ്പുഴയില്‍ 15 ക്യാംപുകളിലായി 289 പേരെയും ഇടുക്കിയില്‍ എട്ടു ക്യാംപുകളിലായി 160 പേരെയും എറണാകുളത്ത് 20 ക്യാംപുകളിലായി 753 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.
പാലക്കാട് അഞ്ചു ക്യാംപുകളാണ് ഇതുവരെ ആരംഭിച്ചത്. 182 പേര്‍ ക്യാംപുകളിലുണ്ട്. മലപ്പുറത്ത് നാലു ക്യാംപുകളില്‍ 66 പേരെയും കോഴിക്കോട് 11 ക്യാംപുകളില്‍ 359 പേരെയും വയനാട് 11 ക്യാംപുകളില്‍ 512 പേരെയും കണ്ണൂരില്‍ നാലു ക്യാംപുകളിലായി 217 പേരെയും കാസര്‍കോഡ് ഒരു ക്യാംപില്‍ 53 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.
RELATED STORIES
ഹമാസില്‍ പുതുതായി 4000 പ്രവര്‍ത്തകര്‍ ചേര്‍ന്നെന്ന് റിപോര്‍ട്ട്
21 Dec 2024 4:49 PM GMTഅരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
21 Dec 2024 4:26 PM GMTഅതിര്‍ത്തി കൈയ്യേറ്റം തുടര്‍ന്ന് ഇസ്രായേല്‍; ചുരുങ്ങി ദുര്‍ബലമായി അറബ് ...
21 Dec 2024 3:18 PM GMT''ജര്‍മനിയില്‍ ക്രിസ്മസ് ചന്ത ആക്രമിച്ച പ്രതി താലിബ് ഇസ്ലാമാഫോബ്'';...
21 Dec 2024 2:32 PM GMTമുനമ്പം വഖ്ഫ് ഭൂമി പൂര്‍ണമായും സംരക്ഷിക്കണം: രാഷ്ട്രീയ-സാമുദായിക...
21 Dec 2024 1:47 PM GMTഅമ്മയുടെ കാന്‍സര്‍ ചികില്‍സക്കുള്ള പണമെടുത്ത് ചീട്ട് കളിച്ച മകന്...
21 Dec 2024 1:14 PM GMT