Latest News

സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ; 'ജീവന്‍ രക്ഷാ യോജന' പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ; ജീവന്‍ രക്ഷാ യോജന പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള 'ജീവന്‍ രക്ഷാ യോജന'പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത വര്‍ധിച്ചുവരികയാണെന്നും 'ജീവന്‍ രക്ഷാ യോജന' ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് പറഞ്ഞു. രാജ്യത്തിന് ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്. ഡല്‍ഹി നിവാസികളുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനുള്ള പാര്‍ട്ടിയുടെ പ്രതിബദ്ധതയാണ് നിര്‍ദ്ദിഷ്ട പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്നും ഗെലോട്ട് എടുത്തുപറഞ്ഞു.

നിര്‍ദിഷ്ട പദ്ധതി കുടുംബങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനും ഗുരുതരമായ രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവുകള്‍, ആശുപത്രിവാസങ്ങള്‍, ചികിത്സകള്‍ എന്നിവയ്ക്കാണ് ലക്ഷ്യമിടുന്നതെന്നും പദ്ധതിയുടെ പ്രഖ്യാപന വേളയില്‍ ഗെലോട്ട് പറഞ്ഞു.70 അംഗ ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി അഞ്ചിനും വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിനുമാണ് നടക്കുക.

Next Story

RELATED STORIES

Share it