Latest News

2 കോടി മിനിറ്റുകള്‍ക്കുള്ളില്‍ 26 കോടിയാവുന്നു; അയോധ്യയില്‍ നടക്കുന്നത് ഭൂമികുംഭകോണമെന്ന് കോണ്‍ഗ്രസ്

2 കോടി മിനിറ്റുകള്‍ക്കുള്ളില്‍ 26 കോടിയാവുന്നു; അയോധ്യയില്‍ നടക്കുന്നത് ഭൂമികുംഭകോണമെന്ന് കോണ്‍ഗ്രസ്
X

ലഖ്‌നോ: അയോധ്യയിലെ രാമക്ഷേത്രത്തിനു ചുറ്റും നടക്കുന്ന ഭൂമികുംഭകോണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. ലഖ്‌നോവില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രിയങ്ക ഇതുസംബന്ധിച്ച രേഖകളുടെ പകര്‍പ്പുകള്‍ പുറത്തുവിട്ടത്.

രാമക്ഷേത്രത്തിനു ചുറ്റുമുള്ള ഒരു ഭൂമി രണ്ട് കോടിക്ക് വാങ്ങി രണ്ടായി പകുത്ത് എട്ട് കോടിയ്ക്കും 18.8 കോടിക്കും രാമക്ഷേത്ര ട്രസ്റ്റിന് വിറ്റ രേഖയാണ് അവര്‍ പുറത്തുവിട്ടത്.

യഥാര്‍ത്ഥത്തില്‍ രണ്ട് കോടി വിലമതിക്കുന്ന ഭൂമിയാണ് രണ്ട് കോടിയും 18.5 കോടിയും വിലക്ക് വാങ്ങുന്നത്. അതായത് രണ്ട് കോടിയുടെ വസ്തു 26.5 കോടിക്കാണ് രാമട്രസ്റ്റിന് ലഭിക്കുന്നത്- പ്രിയങ്കാ ഗാന്ധി ആരോപിച്ചു.

ലോകത്തിലെ ഏറ്റവു വലിയ ഭൂമിവിലക്കയറ്റമായിരിക്കും ഇതെന്നും ഒരു കൈ മാറുമ്പോഴേക്കും മിനിറ്റുകള്‍ക്കുള്ളിലാണ് കോടികള്‍ വര്‍ധിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രന്‍ദീപ് സര്‍ജെവാല പരിഹസിച്ചു.

നിലവില്‍ ട്രസ്റ്റ് വാങ്ങിയ ഭൂമി പോലിസ് കേസിലാണെന്നും അത് വില്‍ക്കാന്‍ കഴിയില്ലെന്നും പ്രിയങ്ക പറഞ്ഞു.

ഒരു ഭൂമി എട്ട് കോടിയായും തൊട്ടുത്ത നിമിഷം 18 കോടിയായും വര്‍ധിക്കുന്ന ഈ പ്രതിഭാസം ഭൂമികുംഭകോണമല്ലെങ്കില്‍ പിന്നെയെന്താണെന്ന് പ്രിയങ്ക ചോദിച്ചു.

മിക്കവാറും ഭൂമി രേഖകളിലെ സാക്ഷികള്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളും ട്രസ്റ്റ് അംഗങ്ങളുമാണ്. ഒരാള്‍ അയോധ്യ മേയറാണ്- പ്രിയങ്ക ആരോപിച്ചു.

ജില്ലാ പരിഷത്ത്തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനെയാണ് അന്വേഷണച്ചുമതല ഏല്‍പ്പിച്ചിട്ടുള്ളതെന്നും സുപ്രിംകോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാവണം അേന്വഷണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

ഇതിനു സമാനമായ ആരോപണം സമാജ് വാദിപാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിയും നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍ കെട്ടിച്ചമച്ചതെന്നാരോപിച്ച് ക്ഷേത്ര ട്രസ്റ്റ് എല്ലാ ആരോപണങ്ങളും തള്ളി.

Next Story

RELATED STORIES

Share it