Latest News

കേന്ദ്ര വ്യവസായ സുരക്ഷാസേന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് കൂടി കൊവിഡ്

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22664 പേരാണ്. വീടുകളില്‍ 22342 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

കേന്ദ്ര വ്യവസായ സുരക്ഷാസേന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് കൂടി കൊവിഡ്
X

കണ്ണൂര്‍: ജില്ലയില്‍ പുതുതായി 23 കേന്ദ്ര വ്യവസായ സുരക്ഷാസേന(സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മറ്റു മൂന്നുപേര്‍ വിദേശത്തു നിന്നു വന്നവരാണ്. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 20-ന് മസ്‌കത്തില്‍ നിന്ന് ഒവി 1426 വിമാനത്തിലെത്തിയ എരമം കുറ്റൂര്‍ സ്വദേശി 39കാരന്‍, 24-ന് കുവൈറ്റില്‍ നിന്ന് ജെ 9 1415 വിമാനത്തിലെത്തിയ ഏഴോം മൂന്നാംപീടിക സ്വദേശി 43കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11-ന് കുവൈത്തില്‍ നിന്ന് ജെ 9 405 വിമാനത്തിലെത്തിയ ചിറക്കല്‍ സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

സംസ്ഥാനത്ത് നിന്നുള്ള ഏഴുപേര്‍, ഉത്തര്‍പ്രദേശ് സ്വദേശികളായ അഞ്ചുപേര്‍, തമിഴ്‌നാട്, ബീഹാര്‍, ഹരിയാന, രാജസ്ഥാന്‍ സ്വദേശികളായ നാലു പേര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സ്വദേശികളായ ഒരാള്‍ വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ എണ്ണം. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 471 ആയി. ഇവരില്‍ 280 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കോട്ടയം മലബാര്‍ സ്വദേശി 64കാരന്‍, ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആലക്കോട് തേര്‍ത്തല്ലി സ്വദേശി അഞ്ച് വയസ്സുകാരന്‍ എന്നിവര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങി.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22664 പേരാണ്. വീടുകളില്‍ 22342 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 14420 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13556 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 12747 എണ്ണം നെഗറ്റീവാണ്. 864 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.


Next Story

RELATED STORIES

Share it