- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
30000ത്തോളം ബുക്കിങ്; വിപണിയില്‍ തരംഗമാവാന്‍ 'സിംപിള്‍ വണ്‍' സ്‌കൂട്ടര്‍
ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഇക്കോ മോഡില്‍ 203 കിലോമീറ്ററും ഐഡിയല്‍ ഡ്രൈവിങ് കണ്ടീഷനുകളില്‍ 236 കിലോമീറ്ററും റേഞ്ച് നല്‍കും. മണിക്കൂറില്‍ 105 കിലോമീറ്റര്‍ ആണ് പരമാവധി വേഗത
കോഴിക്കോട്: പുതുതലമുറ ഇലക്ട്രിക് സ്‌കൂട്ടറകളുടെ വിപ്ലവത്തിനിടയിലേക്ക് തരംഗമായി എത്തുകയാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ സിംപിള്‍ വണ്‍. ബെംഗളൂരു ആസ്ഥാനമായുള്ള ഇ വി സ്റ്റാര്‍ട്ടപ്പായ സിംപിള്‍ എനര്‍ജി ആണ് ഇന്ത്യന്‍ വിപണയില്‍ ഇത് അവതരിപ്പിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം 30,000ത്തോളം ബുക്കിങുകളാണ് സ്‌കൂട്ടറിന് ലഭിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപോര്‍ട്ട് ചെയ്യുന്നു.
പരസ്യ കോലാഹലങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെയാണ് സിംപിള്‍ വണ്‍ നിരത്തിലെത്തിയത്. 1.10 ലക്ഷം രൂപയാണ് വാഹനത്തിന് വില. 1,947 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷത്തിന്റെ സ്മരണയിലാണ് ബുക്കിംഗ് തുക 1947 ആയി നിശ്ചയിച്ചത്.രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറായി സിമ്പിള്‍ വണ്‍ മാറുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഇക്കോ മോഡില്‍ 203 കിലോമീറ്ററും ഐഡിയല്‍ ഡ്രൈവിങ് കണ്ടീഷനുകളില്‍ 236 കിലോമീറ്ററും റേഞ്ച് നല്‍കും. മണിക്കൂറില്‍ 105 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ണ ചാര്‍ജിങ് സാധ്യമാകും. വെറും ഒരു മിനുട്ട് ചാര്‍ജിംഗില്‍ 2.5 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നും കമ്പനി വ്യക്തമാക്കുന്നു. നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്ക് സിംപിള്‍ ഇ വിയുടെ പ്രത്യേകതയാണ്. ബാറ്ററി പാക്കിന് ആറ് കിലോഗ്രാമില്‍ കൂടുതല്‍ ഭാരം വരും. വലിയ ടച്ച് സ്‌ക്രീന്‍, ബോര്‍ഡ് നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 30 ലിറ്റര്‍ ബൂട്ട് സ്‌പേസ്, 4.8 കെ ഡബ്ല്യു എച്ച് ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് എന്നിവയാണ് സിംപിള്‍ വണ്ണിന്റെ സവിശേഷതകള്‍. സിമ്പിള്‍ വണ്ണിന് സ്‌പോര്‍ട്‌സ് മോഡും നല്‍കിയിട്ടുണ്ട്. അതില്‍ റേഞ്ച് കുറയുമെന്നും കമ്പനി അധികൃതര്‍ പറയുന്നു. 110 കിലോഗ്രാം ആണ് വാഹനത്തിന്റെ ഭാരം. 200 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കാണ് ഇതിലുള്ളത്. കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡ്, ഓണ്‍ബോര്‍ഡ് നാവിഗേഷന്‍, ജിയോഫെന്‍സിങ്, എസ്ഒഎസ് സന്ദേശം, ഡോക്യുമെന്റ് സ്‌റ്റോറേജ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങി നിരവധി സവിശേഷതകളും വണ്ണിലുണ്ട്. ചുവപ്പ്, വെള്ള, കറുപ്പ്, നീല എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളാണ് നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ സിംപിള്‍ വണ്‍ ലഭ്യമാകും.
RELATED STORIES
അന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന് പ്രതിരോധമന്ത്രിയായ് മര്ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില് യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT