- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ 10 ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യ മേഖലയില്‍ 33 പുതിയ തസ്തികകള്‍
ആര്‍ദ്രം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ ജില്ലയിലെ വിവിധ ആശുപത്രികളിലാണ് തസ്തികകള്‍ അനുവദിച്ചത്.
കല്‍പറ്റ: ആരോഗ്യരംഗത്തെ വികസനക്കുതിപ്പിന് കരുത്തുപകര്‍ന്ന് ജില്ലയില്‍ ഡോക്ടര്‍മാരുടേതടക്കം 33 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആര്‍ദ്രം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ ജില്ലയിലെ വിവിധ ആശുപത്രികളിലാണ് തസ്തികകള്‍ അനുവദിച്ചത്. ഡോക്ടര്‍മാര്‍-10, സ്റ്റാഫ് നഴ്‌സ്-15, ലാബ് ടെക്‌നീഷ്യന്‍-8 എന്നിങ്ങനെയാണ് പുതുതായി അനുവദിച്ച തസ്തികകള്‍. വെള്ളമുണ്ട, കുറുക്കന്മൂല, തൊണ്ടര്‍നാട്, ബേഗൂര്‍, സുഗന്ധഗിരി, പൊഴുതന, കോട്ടത്തറ, പടിഞ്ഞാറത്തറ, പാക്കം, ചെതലയം എന്നിവിടങ്ങളില്‍ പുതുതായി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കും. എടവക, കുറുക്കന്മൂല, ബേഗൂര്‍, സുഗന്ധഗിരി, പൊഴുതന, കോട്ടത്തറ, പടിഞ്ഞാറത്തറ, പാക്കം എന്നിവിടങ്ങളിലാണ് പുതുതായി ലാബ് ടെക്‌നീഷ്യന്‍ തസ്തികകള്‍ അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ 374 അസിസ്റ്റന്റ് സര്‍ജന്‍, 400 സ്റ്റാഫ് നഴ്‌സ്, 200 ലാബ് ടെക്‌നീഷ്യന്‍ തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്.
ആര്‍ദ്രം പദ്ധതി പ്രകാരം മൂന്നു ഘട്ടങ്ങളിലായി ജില്ലയിലെ 31 സര്‍ക്കാര്‍ ആശുപത്രികളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ആദ്യഘട്ടത്തില്‍ പൂതാടി, വെങ്ങപ്പള്ളി, നൂല്‍പ്പുഴ, അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. മേപ്പാടി, അമ്പലവയല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, കുറുക്കന്മൂല, ബേഗൂര്‍, എടവക, വെള്ളമുണ്ട, ചീരാല്‍, തൊണ്ടര്‍നാട്, വാഴവറ്റ, ചെതലയം, പാക്കം, പടിഞ്ഞാറത്തറ, കോട്ടത്തറ, സുഗന്ധഗിരി, പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മൂന്നാംഘട്ടത്തില്‍ പനമരം, പേര്യ, നല്ലൂര്‍നാട്, തരിയോട്, പുല്‍പ്പള്ളി, മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, കാപ്പുകുന്ന്, വരദൂര്‍, ചുള്ളിയോട്, വാളാട്, മുള്ളന്‍കൊല്ലി, മൂപ്പൈനാട് പി.എച്ച്.സികള്‍ എന്നിവ മാതൃകാ കുടുംബാരോഗ്യ കേന്ദ്രങ്ങളാവും.
കിടത്തിച്ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്ക് കൂടുതല്‍ സൗഹാര്‍ദപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ആര്‍ദ്രം ദൗത്യത്തില്‍ പ്രധാനം. ദൈനംദിനം ആശുപത്രി സന്ദര്‍ശിക്കേണ്ടിവരുന്ന രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന. വൈകീട്ട് വരെയുള്ള മികച്ച ഒപി സൗകര്യം, രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍, മുന്‍കൂട്ടി ബുക്കിങ് സൗകര്യം, മികച്ച കാത്തിരിപ്പ് സ്ഥലങ്ങള്‍, കുടിവെള്ള ടോയ്‌ലറ്റ് സൗകര്യങ്ങള്‍, സ്ത്രീഭിന്നശേഷി സൗഹൃദം, പ്രീ ചെക്കപ്പ് ഏരിയ, ലാബ്, ഡിസ്‌പ്ലേകള്‍, സ്വകാര്യതയുള്ള പരിശോധനാ മുറികള്‍, വിവിധ ക്ലിനിക്കുകള്‍ എന്നീ സൗകര്യങ്ങള്‍ ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുണ്ടാവും.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT