- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 38 പേര്‍ക്ക് കൂടി കൊവിഡ്; 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും ഒരു പൊലിസ് ഉദ്യോഗസ്ഥനും ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 32 പേര്‍ക്കുമാണ് രോഗബാധ. 26 പേര്‍ രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,542 ആയി. ഇതില്‍ 1,321 പേര്‍ രോഗമുക്തരായി. 213 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
രോഗം ബാധിച്ചവര്‍:
കര്‍ണാടകയില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി (30), ഓഗസ്റ്റ് 27ന് ബാംഗ്ലൂരില്‍ നിന്ന് വന്ന ബത്തേരി സ്വദേശികള്‍ (65, 72), ഓഗസ്റ്റ് 27ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന മേപ്പാടി സ്വദേശിനി (27), ഇന്ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മുട്ടില്‍ പരിയാരം സ്വദേശി (29), കര്‍ണാടകയില്‍ നിന്ന് വന്ന ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി (30) എന്നിവരും
ബത്തേരി സമ്പര്‍ക്കത്തിലുള്ള ചെതലയം സ്വദേശികളായ നാല് വയസ്സുകാരിയും ആറു വയസുകാരനും, മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള മീനങ്ങാടി ചീരംകുന്ന് സ്വദേശികള്‍ (52, 25, 3, 28), മീനങ്ങാടി സ്വദേശികള്‍ (50, 48, 22, 35), ഇരുളം സ്വദേശി (54), പനമരം സ്വദേശികള്‍ (35, 40), തരുവണ സ്വദേശി (20), ചീരാല്‍ വില്ലേജ് ഓഫീസ് സമ്പര്‍ക്കത്തിലുള്ള ചീരാല്‍ പുത്തന്‍കുന്ന് സ്വദേശികള്‍ (45, 13, 5, 39), ചീരാല്‍ സപ്ലൈകോ സമ്പര്‍ക്കത്തിലുള്ള ചീരാല്‍ സ്വദേശികള്‍ (66, 5, 8, 30), ബത്തേരി സ്വദേശി (54), പൊഴുതന സമ്പര്‍ക്കത്തിലുള്ള പൊഴുതന സ്വദേശി (40), പിണങ്ങോട് സ്വദേശി (52), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള പടിഞ്ഞാറത്തറ സ്വദേശി (12), അമ്പലവയല്‍ സമ്പര്‍ക്കത്തിലുള്ള അമ്പലവയല്‍ സ്വദേശിനി (67), തലശ്ശേരിയില്‍ നിന്ന് വന്ന തൃക്കൈപ്പറ്റ സ്വദേശികള്‍ (34, 31, 4), കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരനായ നൂല്‍പ്പുഴ സ്വദേശി (25), തിരുവനന്തപുരത്ത് അഡ്മിറ്റ് ചെയ്യപ്പെട്ട പനമരം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍ (28) എന്നിവരുമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ആയത്.
26 പേര്‍ക്ക് രോഗമുക്തി
അഞ്ച് മുട്ടില്‍ സ്വദേശികള്‍, മുണ്ടക്കുറ്റി, ബത്തേരി സ്വദേശികളായ മൂന്ന് പേര്‍ വീതം, പാക്കം, മുപ്പൈനാട്, എള്ളുമന്ദം സ്വദേശികളായ രണ്ടുപേര്‍ വീതം, പടിഞ്ഞാറത്തറ, ചൂരല്‍മല, തേറ്റമല, പുല്‍പ്പള്ളി, അമ്പലവയല്‍, മീനങ്ങാടി, പള്ളിക്കുന്ന്, ഇരുളം, വാളാട് സ്വദേശികളായ ഓരോരുത്തരും ആണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
186 പേര്‍ കൂടി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (02.09) പുതുതായി നിരീക്ഷണത്തിലായത് 186 പേരാണ്. 180 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3031 പേര്‍. ഇന്ന് വന്ന 31 പേര്‍ ഉള്‍പ്പെടെ 239 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 797 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 51,191 സാംപിളുകളില്‍ 49395 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 47853 നെഗറ്റീവും 1542 പോസിറ്റീവുമാണ്.
RELATED STORIES
രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളാ ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്...
24 Dec 2024 4:45 PM GMTവയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMTതൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോയ കാര്‍ കേടായി;...
24 Dec 2024 1:10 PM GMTഅച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMT