Latest News

ജെഎന്‍യു സമരം: ഡല്‍ഹി മെട്രോയുടെ നാല് സ്റ്റേഷനുകളിലെ ഗെയ്റ്റുകള്‍ അടച്ചു

ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍, സെന്റ്ട്രല്‍ സെക്രട്ടേറിയറ്റ് സ്‌റ്റേഷനുകളിലെ അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളാണ് പൂട്ടിയിരിക്കുന്നത്.

ജെഎന്‍യു സമരം: ഡല്‍ഹി മെട്രോയുടെ നാല് സ്റ്റേഷനുകളിലെ ഗെയ്റ്റുകള്‍ അടച്ചു
X

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരേ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ സമരം രൂക്ഷമായതോടെ ഡല്‍ഹി മെട്രോയുടെ 4 സ്റ്റേഷനുകളുടെ ഗെയ്റ്റുകള്‍ അടച്ചു. ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍, സെന്റ്ട്രല്‍ സെക്രട്ടേറിയറ്റ് സ്‌റ്റേഷനുകളിലെ അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളാണ് പൂട്ടിയിരിക്കുന്നത്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിനെ തുടര്‍ന്നാണ് ഗെയ്റ്റുകള്‍ പൂട്ടാന്‍ പോലിസും മെട്രോ അധികൃതരും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായത്. ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഡെല്ലി മെട്രോ കോര്‍പറേഷന്‍ ട്വീറ്റ് ചെയ്തു.

പോലിസ് നിര്‍ദേശിച്ചതനുസരിച്ച് ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക് സ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ എടുത്തുകളഞ്ഞിട്ടുണ്ട്. ലോക് കല്യാണ്‍ മാര്‍ഗിലും സ്‌റ്റോപ്പില്ലെന്ന് ഡിഎംആര്‍സി ട്വിറ്ററില്‍ അറിയിച്ചു.

ഫീസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രധാനപ്പെട്ട ഗേറ്റ് കടന്ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞു. ഇത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് യൂനിയന്‍ നേതാവ് ഐഷി ഘോഷടക്കം 54 പേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടികളെ അടക്കം വലിച്ച് ഇഴച്ചാണ് കൊണ്ടുപോയത്. നിലവില്‍ ക്യാംപസില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പോലിസും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്.

Next Story

RELATED STORIES

Share it