Latest News

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 68,000 കൊവിഡ് രോഗികള്‍; കഴിഞ്ഞ ഒക്ടോബറിനുശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 68,000 കൊവിഡ് രോഗികള്‍; കഴിഞ്ഞ ഒക്ടോബറിനുശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ഒക്ടബോറിലെ നിലയിലേക്ക് ഉയരുന്നു. 24 മണിക്കൂറിനുള്ളില്‍ 68,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 1.20 കോടിയായി.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ 19 ദിവസമായി കൊവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം ക്രമമായി വര്‍ധിച്ചുവരികയാണ്. സജീവ കേസുകള്‍ 5,21,808 ആയി വര്‍ധിച്ചു. ഇത് ആകെ രോഗികളുടെ 4.33 ശതമാനമാണ്. രോഗമുക്തി നിരക്കിലും കുറവുണ്ട്. നിലവില്‍ ഇത് 94.32 ശതമാനമാണ്.

ഒക്ടോബര്‍ 11ാം തിയ്യതിയാണ് ഇത്രയും കൂടിയ രോഗബാധ അവസാനം റിപോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആകെ 1,20,39,644 കൊവിഡ് രോഗികളാണ് ഉള്ളത്. ഇതുവരെ 1,61,843 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 291 പേര്‍ മരിച്ചു.

ഒക്ടോബര്‍ 11ാം തിയ്യതി 74,383 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

ഏറ്റവും കുറവ് സജീവ കൊവിഡ് ബാധ സ്ഥിരീകരിച്ചത് ഫെബ്രുവരി 12നുമാണ്. 1,35,926 ആയിരുന്നു അന്നത്തെ സജീവ രോഗികളുടെ എണ്ണം. ആകെ രോഗബാധിതരുടെ 1.25 ശതമാനം.

രാജ്യത്ത് ഇതുവരെ രോഗമുക്തരായത് 1,13,55,993 പേരാണ്. മരണനിരക്കും കുറഞ്ഞു 1.34 ശതമാനം.

Next Story

RELATED STORIES

Share it