Latest News

ദല്‍ഹിയില്‍ പോയാല്‍ ഏഴു ദിവസം അകത്തിരിക്കണം

ഡല്‍ഹിയില്‍ പ്രവേശിക്കുന്ന എല്ലാവരും രോഗലക്ഷണമുണ്ടെങ്കിലും ഇല്ലെങ്കിലും നിര്‍ബന്ധമായി ഏഴ് ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ദല്‍ഹിയില്‍ പോയാല്‍ ഏഴു ദിവസം അകത്തിരിക്കണം
X

ദല്‍ഹി: ദല്‍ഹിയില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റൈന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ദല്‍ഹിയില്‍ പ്രവേശിക്കുന്ന എല്ലാവരും രോഗലക്ഷണമുണ്ടെങ്കിലും ഇല്ലെങ്കിലും നിര്‍ബന്ധമായി ഏഴ് ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. പുറത്തു നിന്നും ദല്‍ഹിയിലെത്തുന്നവരെ കണ്ടെത്താന്‍ വിമാനത്താവളം, റെയില്‍വേ, ബസ് എന്നീ മാര്‍ഗ്ഗങ്ങളിലെത്തുന്നവരുടെ വിവരങ്ങള്‍ ഓരോ ദിവസവും റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിക്കണമെന്നാണ് ദല്‍ഹി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി യാത്രക്കാരുടെ വിവരങ്ങള്‍ ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറും. ബുധനാഴ്ച ദല്‍ഹിയില്‍ 1513 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കര്‍ശമാക്കുന്നത്.




Next Story

RELATED STORIES

Share it