Latest News

71.3 ശതമാനം പേര്‍ക്കും വാക്‌സിൻ നൽകി ഖത്തർ ഭരണകൂടം

71.3 ശതമാനം പേര്‍ക്കും വാക്‌സിൻ നൽകി ഖത്തർ ഭരണകൂടം
X

ദോഹ: കൊവിഡ് വാക്‌സിനേഷനില്‍ 30 ലക്ഷം ഡോസ് എന്ന കടമ്പ കടന്ന് ഖത്തര്‍. ഇതുവരെയായി 30,08,822 ഡോസ് വാക്‌സിനുകളാണ് ഖത്തറില്‍ നല്‍കിയത്. വാക്‌സിനെടുക്കാന്‍ യോഗ്യരായവരില്‍ 71.3 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു കഴിഞ്ഞു. 58.2 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ കിട്ടി. 40 വയസ്സിന് മുകളിലുള്ള 90.3 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിനെടുത്തതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ ഇന്ന് 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 161 പേരാണ് രോഗമുക്തി നേടിയത്. 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 73 പേര്‍. 1,800 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് ഖത്തറില്‍ കൊവിഡ് മരണമില്ല. ആകെ മരണം 588. രാജ്യത്ത് ഇതുവരെ 2,19,202 പേര്‍ രോഗമുക്തി നേടി. ഇന്ന് 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 101 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

Next Story

RELATED STORIES

Share it