Latest News

സ്‌കൂളില്‍ എട്ടുവയസുകാരി കൂട്ടബലാല്‍സംഗത്തിനിരയായി

ചോക്ലേറ്റ് കാട്ടി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തേക്ക് വിളിപ്പിക്കുകയായിരുന്നു

സ്‌കൂളില്‍ എട്ടുവയസുകാരി കൂട്ടബലാല്‍സംഗത്തിനിരയായി
X

ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂളില്‍ എട്ടുവയസുകാരി കൂട്ടബലാല്‍സംഗത്തിനിരയായി. മാണ്ഡ്യ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ വളപ്പിലാണ് എട്ട് വയസ്സുകാരിയെ അജ്ഞാതരായ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തത്. .

ജനുവരി 31-നാണ് ദാരുണമായ സംഭവം. ഞായറാഴ്ച കടുത്ത വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ട പെണ്‍കുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് അമ്മ മാണ്ഡ്യ സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

വീടിന് സമീപത്തെ കളിസ്ഥലത്ത് നിന്ന് മൂന്ന് അപരിചിതര്‍ ചോക്ലേറ്റ് കാട്ടി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തേക്ക് വിളിപ്പിക്കുകയായിരുന്നു. ശേഷം മൂന്നു പേര്‍ ചേര്‍ന്ന് കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.സംഭവം ആരോടും പറയരുതെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു.

പരാതിയില്‍ അജ്ഞാതരായ മൂന്ന് പേര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത , പോക്സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മാണ്ഡ്യ പോലിസ് സൂപ്രണ്ട് മല്ലികാര്‍ജുന്‍ ബാലദണ്ടി പറഞ്ഞു.പെണ്‍കുട്ടിയെ മാണ്ഡ്യ ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (മിംസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബാലദണ്ടി പറഞ്ഞു. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി വരികയാണ്.

Next Story

RELATED STORIES

Share it