Latest News

മാളയില്‍ 'ഒരു പുസ്തകം ഒരു പേന പദ്ധതി'ക്ക് തുടക്കമായി

മാളയില്‍ ഒരു പുസ്തകം ഒരു പേന പദ്ധതിക്ക് തുടക്കമായി
X

മാള: വള്ളിവട്ടം യൂനിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജ് എന്‍കോണ്‍ ക്ലബ്ബും എന്‍എസ്എസും ചേര്‍ന്ന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന ഒരു പുസ്തകം ഒരു പേന പദ്ധതിക്ക് തുടക്കംകുറിച്ചു. നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ടി സ് സജീവന്‍ മാസ്റ്റര്‍ യൂനിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജ് എന്‍കോണ്‍ ക്ലബ് കോര്‍ഡിനേറ്റര്‍ കെ കെ അബ്ദുള്‍ റസാക്കില്‍ നിന്നും പുസ്തകങ്ങളും പേനകളും സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം കെ പ്രീതി അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക ജേതാവ് ഷക്കീല ടീച്ചര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ എം ആര്‍ ദീപ, പി കെ ശ്രീനിവാസന്‍, കോളേജ് വിദ്യാര്‍ത്ഥി പ്രതിനിധികളായ മുഹമ്മദ് ഫര്‍സിന്‍, ഷാമില തുടങ്ങിയവര്‍ സംസാരിച്ചു. എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കായി കോളേജ് എന്‍കോണ്‍ ക്ലബ് കോര്‍ഡിനേറ്റര്‍ കെ കെ അബ്ദുള്‍ റസാക്ക് ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ അവതരിപ്പിച്ചു.

Next Story

RELATED STORIES

Share it