- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാലക്കുടിയില്‍ നിന്ന് തട്ടിയെടുത്ത കാര്‍ മാളയില്‍ ഉപേക്ഷിച്ച നിലയില്‍
മാള: ചാലക്കുടിയില്‍വച്ച് യാത്രക്കാരെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കാര്‍ മാളയില്‍ കണ്ടെത്തി. മാള കോള്‍ക്കുന്നില്‍ ആളൊഴിഞ്ഞ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാറ് കിടന്നിരുന്നത്. മൂവാറ്റുപുഴയിലെ വസ്ത്ര വ്യാപാരികള്‍ സഞ്ചരിച്ച വാഹനം കഴിഞ്ഞ ദിവസമാണ് ഒരു സംഘം തട്ടിയെടുത്തത്. ബെംഗളൂരുവില്‍ കച്ചവട ആവശ്യത്തിനായി പോയി മടങ്ങും വഴിയാണ് സംഭവം.
എറണാകുളം ഭാഗത്തേക്കു പോകുന്ന സമയത്ത് മറ്റൊരു കാറിലെത്തിയ അക്രമി സംഘം പാലത്തില്‍വച്ച് വാഹനം തടയുകയായിരുന്നു. ആറ് പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. ചുറ്റിക കൊണ്ട് ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തെ ചില്ല് അടിച്ചു തകര്‍ത്ത് യാത്രക്കാരെ പുറത്തിറക്കി മര്‍ദ്ദിച്ച ശേഷമാണ് കാറുമായി കടന്നത്. കുഴല്‍പ്പണം കൊണ്ടുവന്ന കാറാണെന്ന് കരുതി തട്ടിയെടുത്തതാകാമെന്നാണ് പൊലിസ് കരുതുന്നത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
കാര്‍ യാത്രക്കാരായ യൂനസ്, മുഹമദ് സാദിഖ് എന്നിവര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റിരുന്നു. സിസിടിവി കാമറയുടെ സഹായത്തോടെയാണ് പൊലിസ് അന്വേഷണം നടത്തുന്നത്.
RELATED STORIES
ലൈംഗിക ആരോപണത്തിന് പിന്നാലെ സാമ്പത്തിക ക്രമക്കേടും; കരുനാഗപ്പള്ളി...
31 Oct 2024 3:15 AM GMTഓട്ടോ വാടകയെ ചൊല്ലി തര്‍ക്കം; യുവതിയുടെ കഴുത്തില്‍ വെട്ടിയ ഡ്രൈവര്‍...
31 Oct 2024 3:08 AM GMTഎരുമേലിയില്‍ യുവതി ഷോക്കേറ്റ് മരിച്ചു
31 Oct 2024 3:03 AM GMTമരിച്ചെന്ന് പോലിസ് രേഖപ്പെടുത്തിയ മധ്യവയസ്കന് ആറു ദിവസത്തിന് ശേഷം...
31 Oct 2024 2:58 AM GMTയെമനില്‍ വീണ്ടും യുഎസ്-ബ്രിട്ടീഷ് വ്യോമാക്രമണം
31 Oct 2024 2:22 AM GMT'ഡിജിറ്റല്‍ അറസ്റ്റ്': ചിത്രകാരന്റെ ഭാര്യയുടെ 80 ലക്ഷം കവര്‍ന്നു
31 Oct 2024 2:12 AM GMT