27കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രജ്ജ്വല്‍ രേവണ്ണയുടെ സഹോദരന് സൂരജ് രേവണ്ണ അറസ്റ്റില്‍
ബെംഗളൂരു: മുന്‍ എം.പി. പ്രജ്ജ്വല്‍ രേവണ്ണയുടെ സഹോദരനും ജെ.ഡി.എസ്. എം.എല്‍.സി.യുമായ സൂരജ് രേവണ്ണ പീഡനക്കേസില്‍ അറസ്റ്റില്‍. പാര്‍ട്ടി പ്രവര്‍ത്തകനായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് സൂരജ് രേവണ്ണയെ പോലിസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
ജോലി ലഭിക്കാന്‍ സഹായം ആവശ്യപ്പെട്ട് പോയപ്പോള്‍ ഹാസനിലെ ഫാംഹൗസില്‍വെച്ച് സൂരജ് രേവണ്ണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് 27-കാരനായ പരാതിക്കാരന്റെ ആരോപണം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം, സംഭവം വ്യാജപരാതിയാണെന്നാണ് സൂരജ് രേവണ്ണയുടെ പ്രതികരണം.
അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് പരാതിക്കാരന് നേരത്തെ സമീപിച്ചിരുന്നതായും പണം നല്‍കിയില്ലെങ്കില്‍ സൂരജിനെ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് സൂരജ് രേവണ്ണയുടെ സുഹൃത്തായ ശിവകുമാര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിവകുമാര്‍ കഴിഞ്ഞദിവസം യുവാവിനെതിരേ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിപ്രകാരം യുവാവിനും ബന്ധുവിനുമെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.
ലൈംഗികപീഡനക്കേസില്‍ പ്രജ്ജ്വല്‍ രേവണ്ണ റിമാന്‍ഡില്‍ ജയിലില്‍ കഴിയുമ്പോഴാണ് ജെ.ഡി.എസിന് മറ്റൊരു തിരിച്ചടിയായി സൂരജിന്റെപേരിലും കേസ് വന്നിരിക്കുന്നത്. ഇരുവരുടെയും പിതാവ് എച്ച്.ഡി. രേവണ്ണക്കെതിരേ പീഡനത്തിനിരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയതിനും കേസുണ്ട്.
RELATED STORIES
ലെബനനില്‍ വീണ്ടും സ്ഫോടനം; പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും...
18 Sep 2024 3:29 PM GMTമലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; രോഗം ദുബയില്‍ നിന്ന് വന്ന...
18 Sep 2024 1:22 PM GMTലെബനന് സ്ഫോടനം; മരണം 11 ആയി; 500 ഓളം പേരുടെ കാഴ്ച നഷ്ടപ്പെട്ടു; ...
18 Sep 2024 5:05 AM GMTരാജ്യത്ത് ഒരിടത്തും അനുമതിയില്ലാതെ പൊളിക്കരുത്; ബുള്‍ഡോസര്‍ രാജ്...
17 Sep 2024 10:03 AM GMTഗസയില്‍ ഇനിയും നീണ്ട യുദ്ധത്തിന് ഹമാസ് തയ്യാര്‍: യഹ് യാ സിന്‍വാര്‍
17 Sep 2024 7:57 AM GMTജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദിഖ് കാപ്പന് സുപ്രിം കോടതിയില്‍
17 Sep 2024 6:46 AM GMT