Latest News

കാംപസില്‍ ഇടിമുറി; ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി നേരിട്ടത് ക്രൂര മര്‍ദ്ദനം

കാംപസില്‍ ഇടിമുറികളില്ലെന്ന് എസ്എഫ്‌ഐ വാദിക്കുമ്പോഴും സത്യം വേറെയാണെന്നത് മറ നീക്കി പുറത്തു വന്നിരിക്കയാണ്.

കാംപസില്‍ ഇടിമുറി; ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി നേരിട്ടത് ക്രൂര മര്‍ദ്ദനം
X

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം. കോളജിലെ എസ്എഫ്‌ഐയുടെ ഇടിമുറിയിലാണ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ മുഹമ്മദ് അനസിനാണ് എസ്എഫ്‌ഐ നേതാക്കളുടെ മര്‍ദ്ദനമേറ്റു വാങ്ങേണ്ടി വന്നത്.കാംപസില്‍ ഇടിമുറികളില്ലെന്ന് എസ്എഫ്‌ഐ വാദിക്കുമ്പോഴും സത്യം വേറെയാണെന്നത് മറ നീക്കി പുറത്തു വന്നിരിക്കയാണ്.

എസ്എഫ്‌ഐ നേതാക്കള്‍ പ്രതിയായ കത്തിക്കുത്തു കേസിന്റെ പശ്ചാത്തലത്തില്‍ കോളജില്‍ പോലിസ് പരിശോധന നടത്തിയിരുന്നു. അന്ന് ഇടിമുറിയില്‍നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ആയുധങ്ങളും കണ്ടെത്തുകയും ചെയ്തതിനു പിന്നാലെ സംഭവം വിവാദമായതോടെ ഇടിമുറി ഒഴിപ്പിച്ച് ക്ലാസ് മുറി ആക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും അനധികൃതമായി ഓഫിസ് ആരംഭിച്ചു എന്നതിന്റെ തെളിവാണ് ഈ വാര്‍ത്ത.



Next Story

RELATED STORIES

Share it