Latest News

നവജാതശിശുവിന്റെ രൂപവ്യതിയാനം; ജില്ലാതല അന്വേഷണം ആരംഭിച്ചു

കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നവജാതശിശുവിന്റെ രൂപവ്യതിയാനം; ജില്ലാതല അന്വേഷണം ആരംഭിച്ചു
X

ആലപ്പുഴ: നവജാതശിശുവിന്റെ രൂപവ്യതിയാനം സംബന്ധിച്ച കേസില്‍ ജില്ലാതല അന്വേഷണം ആരംഭിച്ചു. റിപോര്‍ട്ട് ഉടന്‍ നല്‍കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ നവജാത ശിശുവിന്റെ ശരീരത്തിന് അസാധാരണ വ്യതിയാനമുണ്ടായെന്ന പരാതിയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരേ പോലിസ് കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരേയാണ് ആലപ്പുഴ സൗത്ത് പോലിസ് കേസെടുത്തത്. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. ആലപ്പുഴ സ്വദേശിനിയും ഭര്‍ത്താവും നല്‍കിയ പരാതിയിലാണ് കേസ്

കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലല്ലെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കുഞ്ഞ് വായ തുറക്കുകയില്ല. അസ്ഥാനത്തുള്ള കണ്ണുകള്‍ തുറക്കാനും കഴിയില്ല. ഹൃദയത്തില്‍ ദ്വാരവുമുണ്ട്. ജനനേന്ദ്രിയത്തിനും കാര്യമായ വ്യത്യാസമുണ്ട്. കൈയും കാലും വളഞ്ഞാണ്. ചെവി കേള്‍ക്കുന്നില്ല. അതും സ്ഥാനത്തല്ല. മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും. ഈ തകരാറുകള്‍ പ്രസവശേഷമാണു മനസ്സിലായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it