Big stories

ഉത്തരാഖണ്ഡില്‍നിന്നൊരു മികച്ച മാതൃക: പിതാവിന്റെ ആഗ്രഹം നിറവേറ്റാന്‍ ഹിന്ദു സഹോദരിമാര്‍ ഈദ് ഗാഹിന് ഭൂമി വിട്ടുനല്‍കി

ഉത്തരാഖണ്ഡില്‍നിന്നൊരു മികച്ച മാതൃക: പിതാവിന്റെ ആഗ്രഹം നിറവേറ്റാന്‍ ഹിന്ദു സഹോദരിമാര്‍ ഈദ് ഗാഹിന് ഭൂമി വിട്ടുനല്‍കി
X

കാശിപൂര്‍: നമസ്‌കാരത്തിനെതിരേ ഹിന്ദുത്വശക്തികള്‍ വിദ്വേഷപ്രചാരണം നടത്തുന്നതിനിടയില്‍ മതസൗഹാര്‍ദ്ദത്തിന്റെ പാഠവുമായി ഉത്തരാഖണ്ഡിലെ കാശിപൂരിലെ ഹിന്ദു സഹോദരിമാര്‍. പിതാവിന്റെ ആഗ്രഹം വിട്ടുനല്‍കാന്‍ രണ്ട് ഹിന്ദു സഹോദരിമാര്‍ 1.5 കോടി വിലയും നാല് ഏക്കര്‍ വിസ്ത്രിതിയുമുള്ള ഭൂമി വിട്ടുനല്‍കി. ഉത്തരാഖണ്ഡിലെ ഉദ്ദം സിങ് നഗറിലെ ഒരുചെറുപട്ടണമായ കാശിപൂരില്‍നിന്നാണ് ഹിന്ദുത്വശക്തികളുടെ ആക്രോശങ്ങള്‍ക്കിടയില്‍ ഈ മികച്ച മാതൃകയെന്നതും ശ്രദ്ധേയമാണ്.

20 വര്‍ഷം മുമ്പ് മരിച്ച പിതാവിന്റെ ആഗ്രഹമാണ് സഹോദരിമാര്‍ നിറവേറ്റിയത്. മരിക്കുന്നതിനു മുമ്പ് പിതാവ് ബ്രജ്‌നന്ദന്‍ പ്രസാദ് രസ്‌തോഗി തന്റെ കൃഷിഭൂമി ഈദ്ഗാഹ് നടത്തുന്ന പ്രദേശത്തിന്റെ വികസനത്തിനുവേണ്ടി വിട്ടുനല്‍കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തന്റെ മക്കളോട് ഇതേ കുറിച്ച് പറയുന്നതിനു മുമ്പ് 2003 ജനുവരിയില്‍ അദ്ദേഹം മരിച്ചു.

അദ്ദേഹത്തിന്റെ രണ്ട് മക്കളായ സരോജും അനിതയും ഡല്‍ഹിയിലും മീററ്റിലുമാണ് താമസിച്ചിരുന്നത്. കുറച്ചുനാളുകള്‍ക്കുമുമ്പാണ് പിതാവിന്റെ ആഗ്രഹത്തെക്കുറിച്ച് ഇവര്‍ അറിഞ്ഞത്.

പിതാവിന്റെ ആഗ്രഹം നിറവേറ്റാനുള്ള താല്‍പര്യം അവര്‍ സഹോദരന്‍ രാകേഷിനെ അറിയിച്ചു. അദ്ദേഹം കാശിപൂരിലാണ് താമസം. അദ്ദേഹവും അനുമതി നല്‍കി.

പിതാവിന്റെ അവസാന ആഗ്രഹം നിറവേറ്റുക മക്കളുടെ കടമയാണെന്ന് രാകേഷ് പറഞ്ഞു.

രണ്ട് സഹോദരിമാര്‍ സമുദായ സൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണെന്ന് ഈദ് ഗാഹ് കമ്മിറ്റി പ്രതികരിച്ചു. അവരെ താമസിയാതെ ആദരിക്കുമെന്ന് കമ്മിറ്റി അംഗം ഹസിന്‍ ഖാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it