Latest News

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

13-ന് വര്‍ക്ക്‌ഷോപ്പിലെ സഹപ്രവര്‍ത്തകന്‍ യുവാവ് താമസിക്കുന്ന മുറിയില്‍ നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്.

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
X

റിയാദ്: ദിവസങ്ങളോളം ജോലിക്കെത്താതിരുന്ന മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശി അനീഷ് രാജനാണ് (39) മരിച്ചത്. റിയാദ് അല്‍ ഖലീജ് ഡിസ്ട്രിക്റ്റിലുള്ള വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരനായിരുന്നു. ദിവസങ്ങളായി ജോലിക്ക് എത്തിയിരുന്നില്ല.ഈ മാസം അഞ്ച് വരെ മാത്രമേ നാട്ടില്‍ കുടുംബവുമായും ബന്ധപ്പെട്ടിട്ടുള്ളൂ. അതിന് ശേഷം ജോലിക്ക് വരികയോ വീട്ടിലേക്ക് വിളിക്കുകയോ ചെയ്തിരുന്നില്ല. ഈ മാസം 13-ന് വര്‍ക്ക്‌ഷോപ്പിലെ സഹപ്രവര്‍ത്തകന്‍ യുവാവ് താമസിക്കുന്ന മുറിയില്‍ നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. പൊലീസെത്തി മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. എന്നാണ് മരിച്ചതെന്ന് വ്യക്തമല്ല. ഭാര്യ: ടിന്റു സുഗതന്‍. മക്കള്‍: അഭിനവ് അനീഷ്, പ്രാര്‍ഥന അനീഷ്. രാജനാണ് പിതാവ്.




Next Story

RELATED STORIES

Share it