Sub Lead

ബഷീര്‍ കണ്ണാടിപ്പറമ്പ് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്

ബഷീര്‍ കണ്ണാടിപ്പറമ്പ് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്
X

കണ്ണൂര്‍: ചേംപര്‍ ഹാളില്‍ നടന്ന എസ്ഡിപിഐ ജില്ലാ പ്രതിനിധി സഭ സമാപിച്ചു. 2024-27 വരെയുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ല പ്രസിഡന്റ് ആയി ബഷീര്‍ കണ്ണാടിപ്പറമ്പിനെയും ജനറല്‍ സെക്രട്ടറിമാരായി എ പി മുസ്തഫ, എന്‍ പി ഷക്കീല്‍ എന്നിവരെയും ഖജാഞ്ചിയായി കെ ഇബ്രാഹീമിനെയും തിരഞ്ഞെടുത്തു.

വൈസ്പ്രസിഡന്റുമാര്‍: നൗഷാദ് പുന്നക്കല്‍, ബി ശംസുദ്ധീന്‍ മൗലവി.

സെക്രട്ടറിമാര്‍: പി സി ഷഫീക്, റജീന മൂസക്കുട്ടി, പി ടി വി ഷംസീര്‍.


ജില്ലാ പ്രതിനിധി സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസിങ്) പി പി റഫീഖ് ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സമിതി അംഗം അഷ്‌റഫ് പ്രാവച്ചമ്പലം എന്നിവര്‍ നിയന്ത്രിച്ചു. ജില്ലാ പ്രസിഡന്റ് എ സി ജലാലുദീന്‍ പതാക ഉയര്‍ത്തി. 120 ഓളം സമ്മേളന പ്രതിനിധികളാണ് പങ്കെടുത്തത്. തുടര്‍ന്ന് പുതിയ ജില്ലാ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും പൊതുസമ്മേളനവും സ്‌റ്റേഡിയം കോര്‍ണറില്‍ നടന്നു.

Next Story

RELATED STORIES

Share it