Latest News

കൊവിഡ് ബാധിച്ച് പയ്യോളി സ്വദേശി മരിച്ചു

24 ാം ഡിവിഷന്‍ പയ്യോളി വെസ്റ്റിലെ സായ്‌വിന്റെ കാട്ടില്‍ ഗംഗാധരന്‍ (78) ആണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

കൊവിഡ് ബാധിച്ച് പയ്യോളി സ്വദേശി മരിച്ചു
X

പയ്യോളി: കൊവിഡ് ബാധിച്ച് പയ്യോളി സ്വദേശി മരിച്ചു. 24 ാം ഡിവിഷന്‍ പയ്യോളി വെസ്റ്റിലെ സായ്‌വിന്റെ കാട്ടില്‍ ഗംഗാധരന്‍ (78) ആണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. 24 ാം തീയതി കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

ഇന്നലെ പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: ഗിരിജ. സഹോദരങ്ങള്‍: പരേതനായ രാമദാസന്‍, സുരേന്ദ്രന്‍, ദേവയാനി, സത്യ.

Next Story

RELATED STORIES

Share it