Latest News

കോഴിക്കോട്ട് ഇന്ന് രോഗം സ്ഥിരീകരിച്ചത് തൂണേരി സ്വദേശിക്ക്

കോഴിക്കോട്ട് ഇന്ന് രോഗം സ്ഥിരീകരിച്ചത് തൂണേരി സ്വദേശിക്ക്
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ഒരു കൊവിഡ് പോസിറ്റീവ് കേസ് കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജയശ്രീ വി അറിയിച്ചു. 39 വയസ്സുള്ള തൂണേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മേയ് 12 നു ദുബായ് കണ്ണൂര്‍ വിമാനത്തില്‍ കണ്ണൂരില്‍ എത്തിയ ഇദ്ദേഹം പ്രത്യേക വാഹനത്തില്‍ വടകര കൊവിഡ് കെയര്‍ സെന്ററില്‍ എത്തി അവിടെ നിരീക്ഷണത്തില്‍ ആയിരുന്നു. മെയ് 22 നു സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.

ജില്ലയില്‍ ഇന്ന് പുതുതായി വന്ന 1510 പേര്‍ ഉള്‍പ്പെടെ 7268പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ജില്ലയില്‍ ഇതുവരെ 26,626 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 15 പേര്‍ ഉള്‍പ്പെടെ 59 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 53 പേര്‍ മെഡിക്കല്‍ കോളേജിലും 6 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 13 പേര്‍ മെഡിക്കല്‍ കോളജില്‍ നിന്നും 17 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 106 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3613 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3461 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3404 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 152 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

Next Story

RELATED STORIES

Share it