Latest News

കെ. റെയില്‍പാതയുടെ അലൈന്‍മെന്റ് മാറ്റാനാവശ്യപ്പെട്ട് തിക്കോടിയില്‍ ഏകദിന ഉപവാസം നടത്തി

കെ. റെയില്‍പാതയുടെ അലൈന്‍മെന്റ് മാറ്റാനാവശ്യപ്പെട്ട് തിക്കോടിയില്‍ ഏകദിന ഉപവാസം നടത്തി
X

തിക്കോടി: ജനസാന്ദ്രതയേറിയ നന്തി, പാലൂര്‍, തിക്കോടി ഭാഗങ്ങളിലൂടെ പോകുന്ന കെ.റെയില്‍ പാതയുടെ അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് കെ. റെയില്‍ തിക്കോടി പഞ്ചായത്ത് ആക്ഷന്‍ കമ്മിറ്റി ഏകദിന ഉപവാസം നടത്തി. 'കുടിലില്‍ നിന്ന് ഞങ്ങളെ കുടിയിറക്കരുത്' എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ പരിപാടി മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറിഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിസന്റ് രമ ചെറുകുറ്റി അധ്യക്ഷയായി. ചന്ദ്രശേഖരന്‍ തിക്കോടി മുഖ്യാതിഥിയായിരുന്നു. ടി ടി ഇസ്മായില്‍, കളത്തില്‍ ബിജു, സി പി രവീന്ദ്രന്‍, കെ പി രമേശന്‍, ആര്‍ വിശ്വന്‍, ടി പി ശശി, പി വി റംല, കെ റജുല, ടി ഖാലിദ്, പി പി കുഞ്ഞമ്മത്, ജനറല്‍ കണ്‍വീനര്‍ രാജീവന്‍ കൊടലൂര്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it