- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്മശ്രീയേക്കാള്‍ അഭിമാനനിമിഷം; സംസ്ഥാന കര്‍ഷക പുരസ്‌കാര ജേതാവ് നടന്‍ ജയറാം
തിരുവനന്തപുരം: സംസ്ഥാന കര്‍ഷക പുരസ്‌കാരം പത്മശ്രീയേക്കാള്‍ സന്തോഷവും അഭിമാനവും സമ്മാനിച്ചുവെന്ന് സംസ്ഥാന കര്‍ഷക പുരസ്‌കാര ജേതാവ് നടന്‍ ജയറാം. സംസ്ഥാന കര്‍ഷക പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടന്‍ ജയറാം പറഞ്ഞു.
അഭിനയത്തോടൊപ്പം കൃഷി എന്നത് തീര്‍ത്തും സ്വകാര്യമായ പരിശ്രമമായിരുന്നു. ചെന്നൈയില്‍ താമസിക്കുമ്പോള്‍ 25 വര്‍ഷത്തിനു മുന്‍പ് തന്നെ നൂറുമേനി വിളവ് നേടാന്‍ കഴിഞ്ഞു. പെരുമ്പാവൂരിലെ കൂവപ്പടി ഗ്രാമത്തില്‍ എട്ടേക്കറുള്ള കുടുംബ സ്വത്തായി ലഭിച്ച ഭൂമിയിലാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. പ്രളയത്തില്‍ ഫാം മൊത്തമായി നശിച്ചിരുന്നു. കണ്ണുനീരോടെ അത് കാണേണ്ടിവന്ന അവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. ഉള്ളില്‍ യഥാര്‍ത്ഥമായ ഒരു കര്‍ഷകന്‍ ഉണ്ട് എന്നുള്ളത് കൊണ്ടാണ് കുറഞ്ഞ സമയത്തിനുള്ളില്‍ വീണ്ടും ആ ഫാം പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞത്.
ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ തന്റെ സംഭാവന വളരെ ചെറുതാണെന്ന് തിരിച്ചറിയുന്നുണ്ട്. എന്നാല്‍ ഈ അംഗീകാരം കൂടുതല്‍ പേര്‍ക്ക് കൃഷിയിലേക്ക് എത്തുന്നതിനുള്ള പ്രചോദനം ആകുന്നുവെങ്കില്‍ അതായിരിക്കും ഏറ്റവും കൂടുതല്‍ ചാരിതാര്‍ഥ്യം നല്‍കുന്നതെന്ന് ജയറാം പറഞ്ഞു.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജയറാമിനെ പൊന്നാട അണിയിച്ചു. വിവിധ വിഭാഗങ്ങളിലെ കര്‍ഷക അവാര്‍ഡുകള്‍ മുഖ്യമന്ത്രി സമ്മാനിച്ചു.
RELATED STORIES
നാടകസംവിധായകന്‍ പ്രശാന്ത് നാരായണന് അന്തരിച്ചു
28 Dec 2023 9:25 AM GMTകേരള സംഗീത നാടക അക്കാദമി പുരസ്‌കാര വിതരണം മെയ് 9 ന്
6 May 2022 2:24 PM GMTനാടക പ്രവര്ത്തകന് മധുമാഷ് അന്തരിച്ചു
19 March 2022 9:41 AM GMT'മരണാനുകരണം മരണത്തെ കണ്ടെത്തുമ്പോള്‍'
2 Jan 2022 10:38 AM GMTLIVE ---ചോരപൂത്ത പടനിലം: മലബാര്‍ സമര നാടകം
31 Dec 2021 2:57 PM GMTനാട്യരംഗത്തെ സ്മരണകള്‍ ഉണര്‍ത്താന്‍ 'ഹോപ്പ് ഫെസ്റ്റ്'
26 Dec 2021 1:16 AM GMT