Emedia

രാഷ്ട്രീയഗാനങ്ങള്‍, ഒരു ക്ലീഷേ ആയിരിക്കുമത്: എ എസ് അജിത്കുമാര്‍

ഇടതു സാംസ്‌കാരികയുക്തിയനുസരിച്ച് ഉപയോഗിക്കാന്‍ പറ്റുന്നെങ്കില്‍ അതിനോട് യോജിച്ചുപോവുന്നതാണ് കോപ്പിയടിക്കപ്പെട്ടതും എന്നല്ലേ കാണേണ്ടത്.

രാഷ്ട്രീയഗാനങ്ങള്‍, ഒരു ക്ലീഷേ ആയിരിക്കുമത്: എ എസ് അജിത്കുമാര്‍
X

സോളിഡാരിറ്റിയുടെ പാട്ടിന്റെ ഈണം ഇടതുപക്ഷ മതിലുകാര്‍ കോപ്പിയടിച്ചെങ്കില്‍! അത് ആ പാട്ടിന്റെയും സോളിഡാരിറ്റിയുടെയും 'നമ്മുടെയൊക്കെ സാംസ്‌കാരിക ധാരണകളുടെയും പ്രശ്‌നമായാണ് കാണേണ്ടത്. ഇടതു സാംസ്‌കാരികയുക്തിയനുസരിച്ച് ഉപയോഗിക്കാന്‍ പറ്റുന്നെങ്കില്‍ അതിനോട് യോജിച്ചുപോവുന്നതാണ് കോപ്പിയടിക്കപ്പെട്ടതും എന്നല്ലേ കാണേണ്ടത്. ഇവിടുത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പാട്ടുകള്‍ അല്ലെങ്കില്‍ വിപ്ലവഗാനങ്ങള്‍ എന്ന് പറയുന്നവ ഒരു കൃത്യമായ ഒരു 'pattern' ല്‍ ഉള്ളതാണ്. രാഷ്ട്രീയഗാനങ്ങള്‍ എങ്ങനെയൈരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളൂ. ഒരു ക്ലീഷേ ആയിരിക്കുമത്.

അപ്പോള്‍ ഇടതുസാംസ്‌കാരിക രൂപങ്ങളുടെ ക്ലീഷേകളെ പൊളിക്കുക എന്നതാണ് ചെയ്യാന് കഴിയുന്നത്. സോളിഡാരിറ്റിക്ക് വേണ്ടി 'അഴിയാങ്കഥ അഴിച്ചഴിച്ചു' എന്ന ഒരുപാട്ട് ഞാന്‍ ചെയ്തിട്ടുണ്ട്. ഇടതുവിപ്ലവഗാന സ്വഭാവത്തിന്‍ പുറത്ത് ഒരുശ്രമം നടത്തിനോക്കിയതാണ്. അവര്‍ അവസരം തന്നു എന്നത് അവരും പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നു എന്നത് കൊണ്ടാവണം.

ഇനി കോപ്പിയടി തെറ്റൊന്നുമല്ല. ഒരുകാലത്ത് സിനിമാ സംഗീതത്തില്‍ പാശ്ചാത്യസംഗീതം കോപ്പിയടി രൂപത്തില്‍ തന്നെയാണ് കടന്നുവന്നത്. ഈ കോപ്പിയടികള്‍ തന്നെയാണ് ഇവിടുത്തെ സംഗീതത്തെ സൃഷ്ടിപരമായി മാറ്റിത്തീര്‍ത്തത്. കോപ്പിയടിയും ഒറിജിനലും എന്ന വിഭജനത്തില്‍ വലിയ കാര്യവുമില്ല. ദേശരാഷ്ട്രം, ജാനാധിപത്യം എന്നൊക്കെ പറയുന്ന ചിട്ടകളും ആശയങ്ങളും കോപ്പിയടിയല്ലേ? എന്റെ അഭിപ്രായത്തില്‍ കോപ്പിയടിക്കുമ്പോള്‍ സര്‍ഗാത്മകമായി കോപ്പിയടിക്കണമെന്നാണ്.


Next Story

RELATED STORIES

Share it