Latest News

സംസ്ഥാനത്ത് അത്യാധുനിക തൊഴിൽ പഠന കേന്ദ്രം ആരംഭിക്കുന്നത് പരിഗണനയിൽ

സംസ്ഥാനത്ത് അത്യാധുനിക തൊഴിൽ പഠന കേന്ദ്രം ആരംഭിക്കുന്നത് പരിഗണനയിൽ
X

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന വി വി ഗിരി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിൽ സംസ്ഥാനത്തും ആധുനിക സംവിധാനങ്ങളോടെയുള്ള തൊഴിൽ പഠന കേന്ദ്രം ആരംഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി തൊഴിൽ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിന് കീഴിലുള്ള മികവിന്റെ കേന്ദ്രം (CEAS) പുതിയ അസിസ്റ്റന്റുമാർക്കായി സംഘടിപ്പിച്ച ഇൻഡക്ഷൻ ട്രെയിനിങ്ങിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ വകുപ്പും ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പും ഒത്തുചേർന്ന് പരസ്പര ധാരണയോടെ അധ്യാപകരേയും പരിശീലകരെയും സഹകരിപ്പിച്ചുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. പരിശീലകർക്കും പരിശീലനം നേടാനെത്തുന്നവർക്കും മികച്ച അന്തരീക്ഷത്തിൽ പരിശീലനത്തിൽ ഏർപ്പെടാൻ കഴിയണം. എവെറസ്റ്റ് കൊടുമുടി കീഴടക്കിയ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനായ ഷേഖ് ഹസ്സൻ ഖാനെ ഫലകം നൽകി മന്ത്രി ആദരിച്ചു. പുതുതായി സർവ്വീസിൽ പ്രവേശിച്ച 35 അസിസ്റ്റന്റുമാർക്ക് അദ്ദേഹം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സെക്രട്ടേറിയറ്റ് ആനക്‌സ് 2 ലെ ശ്രുതി ഹാളിൽ നടന്ന ചടങ്ങിൽ ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡെപ്യൂട്ടി സെക്രട്ടറി സീമ എസ്. സ്വാഗതവും അണ്ടർ സെക്രട്ടറി ഷാജി എസ്. നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it