Latest News

ആശാവർക്കർ സമരം : മൂന്നാം വട്ട ചർച്ച മൂന്നു മണിക്ക്.

ആശാവർക്കർ സമരം : മൂന്നാം വട്ട ചർച്ച മൂന്നു മണിക്ക്.
X

തിരുവനന്തപുരം : ഓണറേറിയം വർദ്ധിപ്പിക്കുക, പെൻഷൻ ലഭിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്തു വരുന്ന ആശാവർക്കർമാരുമായി ഇന്ന് മൂന്ന് മണിക്ക് ആരോഗ്യമന്ത്രി വീണ ജോർജ് ചർച്ച നടത്തും. ആരോഗ്യമന്ത്രിയുടെ ചേംമ്പറിൽ ആണ് ചർച്ച. ചർച്ചയിൽ എസ് ടി യു , ഐഎൻടിയുസി സിഐടിയു എന്നീ ട്രേഡ് യൂണിയൻ പ്രതിനിധികളെയും ചർച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ആരോഗ്യ മന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി കെ പി നന്ദ യുമായി ചർച്ച നടത്തിയിരുന്നു. മന്ത്രിയുമായുള്ള ചർച്ചകൾ വലിയ പ്രതീക്ഷയുണ്ടെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Next Story

RELATED STORIES

Share it