Latest News

ഖര്‍കിവില്‍ കുടുങ്ങിക്കിടക്കുന്നത് അഞ്ഞൂറോളം പേര്‍; ദുരിതം പങ്കുവച്ച് യുക്രെയ്‌നില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

ഖര്‍കിവില്‍ കുടുങ്ങിക്കിടക്കുന്നത് അഞ്ഞൂറോളം പേര്‍; ദുരിതം പങ്കുവച്ച് യുക്രെയ്‌നില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
X

ന്യൂഡല്‍ഹി; യുക്രെയ്‌നിലെ ഖര്‍കിവില്‍ ഇനിയും നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി ഇന്ത്യയില്‍ തിരിച്ചെത്തിയ ലുധിയാന സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി. യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം ഏറ്റവും രൂക്ഷമായ നഗരങ്ങളിലൊന്നാണ് ഖര്‍കിവ്. യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരവുമാണ് ഇത്.

ലുധിയാനയില്‍നിന്നുളള സിമ്രന്‍പ്രീത് എന്ന വിദ്യാര്‍ത്ഥിയാണ് ഈ വിവരം പുറത്തെത്തിച്ചത്. പോളണ്ടുവഴി എത്തിയ സിമ്രന്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ 15 കിലോമീറ്റര്‍ നടന്നാണ് ഖര്‍കിവിനടുത്തുളള റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ ബങ്കറില്‍ നിന്ന് പുറത്തുവന്നത്. ഇവര്‍ പുറത്തുള്ള സമയത്ത് റയില്‍വേ സ്റ്റേഷന് അഞ്ച് കിലോമീറ്റര്‍ അകലെ ഒരു മിസൈല്‍ പതിക്കുകയും ചെയ്തു.

എല്ലാവരും ഭയന്നിരുന്നുവെന്നും എങ്ങനെയൊക്കെയോ ആണ് റയില്‍വേസ്‌റ്റേഷനിലെത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഖര്‍കിവില്‍ നിന്ന് ലിവിവിലേക്ക് ഇവര്‍ ട്രെയിനില്‍ 25 മണിക്കൂറോളം നിന്ന് യാത്ര ചെയ്തു.

കൊല്ലപ്പെട്ട നവീനെ ഒരിക്കല്‍ താന്‍ സര്‍വകലാശാല ലൈബ്രറിയില്‍ വച്ച് കണ്ടിരുന്നതായി സിമ്രന്‍പ്രീത് പറഞ്ഞു. മറ്റുള്ളവരുടെ അവഗണനയാണ് നവീന്‍ മരിക്കാനിടയാക്കിയതെന്ന് സിമ്രന്‍പ്രീത് പറഞ്ഞു.

'എന്റെ മാതാപിതാക്കള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഉറങ്ങിയിട്ടില്ല, കാരണം അവര്‍ ഖര്‍കിവില്‍ നിന്നുള്ള ഏറ്റവും ഭയാനകമായ വാര്‍ത്തകള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ്'- സിമ്രന്‍ പറഞ്ഞു.

'യുക്രെയ്‌നില്‍ ഞങ്ങള്‍ മിസൈലുകളെ അഭിമുഖീകരിക്കുമ്പോള്‍ ആരെങ്കിലും വന്ന് ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. പക്ഷേ ആരും വന്നില്ല. പോളണ്ട് അതിര്‍ത്തി കടന്നശേഷം മാത്രമാണ് എല്ലാ സഹായവും ലഭിച്ചത്.'- ഡല്‍ഹിയില്‍ നിന്നുളള വിദ്യാര്‍ത്ഥി ശിവം പറഞ്ഞു.

ശിവം സര്‍വകലാശാലയിലെ അഞ്ചാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. ഖര്‍കിവ് മുഴുവന്‍ ബോംബാക്രമണങ്ങളില്‍ തകര്‍ന്നു. സര്‍വകലാശാല വീണ്ടും പ്രവര്‍ത്തിക്കുമോയെന്നു പോലും അറിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പകരം ഇന്ത്യന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമോയെന്നും ഉറപ്പില്ല.

ഖര്‍കിവില്‍ ഇപ്പോഴും 500ഓളം വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. പലരും പല പ്രശ്‌നമാണ് അനുഭവിക്കുന്നത്. വെള്ളവും ഭക്ഷണവും ഇല്ല. ജീവനും അപകടത്തിലാണ്- വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Next Story

RELATED STORIES

Share it