Latest News

മാധ്യമ പ്രവര്‍ത്തകന്റെ അപകടമരണം: ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

ദുരൂഹസാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകുന്ന അപകട മരണങ്ങള്‍ സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിന് ഭീഷണിയായി മാറുന്നു.

മാധ്യമ പ്രവര്‍ത്തകന്റെ അപകടമരണം: ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി
X

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ തുടരെ ഉണ്ടാകുന്ന മാധ്യമപ്രവര്‍ത്തകരുടെ ദുരൂഹമരണം സംബന്ധിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. ദുരൂഹസാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകുന്ന അപകട മരണങ്ങള്‍ സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിന് ഭീഷണിയായി മാറുന്നു.

കെ എം ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ അപകട മരണത്തെ സംബന്ധിച്ച ദുരൂഹത സ്വര്‍ണകള്ളക്കടത്ത് കേസിലെ അന്വേഷണത്തിന്റെ ചുരുളഴിയുമ്പോള്‍ കൂടുതല്‍ സംശയം ജനിപ്പിക്കുന്ന തരത്തിലായി മാറുന്നു. സ്വതന്ത്രവും നിര്‍ഭയവുമായി മുഖം നോക്കാതെ പത്രപ്രവര്‍ത്തനം നടത്തിയിരുന്ന എസ് വി പ്രദീപിന്റെ അപകടമരണവും സംശയാസ്പദമാണ്.

കെ എം ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങുന്നതിന് മുമ്പായിട്ടാണ് അധോലോക പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കുന്ന യുവമാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ്കുമാറിന്റെ ദുരൂഹമരണം. അടിയന്തിരമായി ജൂഡിഷ്യല്‍ അന്വേഷണത്തിനുളള അടിയന്തിര ഉത്തരവ് പുറപ്പെടുവിച്ച് ദുരൂഹതയ്ക്ക് വിരാമമിടുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it